ആ സല്യൂട്ട് അനുമതിയില്ലാതെ; പോലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും
കരിപ്പൂരിലെ വിമാനദുരന്തത്തിൽ രക്ഷകരായവർക്ക് പോലീസുകാരന്‍റെ സല്യൂട്ട് ആദരവ് അർപ്പിക്കൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.എന്നാൽ ഇതു പോലീസ് വകുപ്പ് അറിയാതെ ചെയ്തതാണെന്നാണ് റിപോർട്ടുകൾ വരുന്നത്. ചിത്രം വൈറൽ ആയതോടെ…

കരിപ്പൂരിലെ വിമാനദുരന്തത്തിൽ രക്ഷകരായവർക്ക് പോലീസുകാരന്‍റെ സല്യൂട്ട് ആദരവ് അർപ്പിക്കൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.എന്നാൽ ഇതു പോലീസ് വകുപ്പ് അറിയാതെ ചെയ്തതാണെന്നാണ് റിപോർട്ടുകൾ വരുന്നത്. ചിത്രം വൈറൽ ആയതോടെ വ്യാജമാകാനാണ് സാധ്യതയെന്നായിരുന്നു ജില്ലാ പോലീസ് മേധാവിയുൾപ്പെടെയുള്ളവരുടെ ആദ്യ പ്രതികരണം. ഒപ്പം സത്യം കണ്ടെത്താൻ അന്വേഷണവും നടത്തി. അന്വേഷണത്തിനൊടുവിൽ ആളെയും കണ്ടെത്തി. ആദരം നടത്തിയത് ഒറിജിനൽ പോലീസ് തന്നെയാണെന്നായിരുന്നു കണ്ടെത്തൽ. കൺട്രോൾ റൂമിൽ നിന്നും സ്പെഷ്യൽ ഡ്യൂട്ടിക്കെത്തിയ പോലീസുകാരനാണ് ഔദ്യോഗിക തീരുമാനപ്രകാരമല്ലാതെ ഈ ആദരം നടത്തിയത്.സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊണ്ടോട്ടി സിഐ യോട് ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുമുണ്ട്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ആദരം നടത്തി വൈറൽ ആയ പോലീസ്കാരനെതിരെ വകുപ്പ് തല നടപടിയുമുണ്ടായേക്കും.