നിലമ്പൂരിൽ കൊറോണ ചികിത്സാ കേന്ദ്രത്തില്‍ കഴിയുന്ന സുഹൃത്തുക്കള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുനല്‍കിയ യുവാവ് പിടിയില്‍

നിലമ്പൂരിൽ കൊറോണ ചികിത്സാ കേന്ദ്രത്തില്‍ കഴിയുന്ന സുഹൃത്തുക്കള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുനല്‍കിയ യുവാവ് പിടിയില്‍

September 3, 2020 0 By Editor

മലപ്പുറം; നിലബൂരിൽ കൊറോണ ചികിത്സാ കേന്ദ്രത്തില്‍ കഴിയുന്ന സുഹൃത്തുക്കള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുനല്‍കിയ യുവാവ് പിടിയില്‍. വഴിക്കടവ് മണിമുളി സ്വദേശി പാന്താര്‍ അസ്‌റക്ക് (30) ആണ് പിടിയിലായത്. നിലമ്പൂർ ഐജിഎംഎംആര്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ഫസ്റ്റ്ലൈന്‍ ചികിത്സാ കേന്ദ്രത്തില്‍ കഴിയുന്ന സുഹൃത്തുക്കള്‍ക്കാണ് ഇയാള്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചത്. മണിമുളി സ്വദേശികളായ നാല് യുവാക്കള്‍ക്ക് വേണ്ടിയാണ് ഹാന്‍സ് ഉള്‍പ്പെടെ പുകയില ഉല്‍പ്പന്നങ്ങള്‍ അസ്‌റക്ക് എത്തിച്ചു കൊടുത്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെ മണിമുളിയില്‍ നിന്നും സ്വന്തം കാറിലെത്തിയ പ്രതി ആശുപത്രി വളപ്പിന് പുറത്ത് കെഎന്‍ജി റോഡിനോട് ചേര്‍ന്നുള്ള വളപ്പില്‍ നിന്നും അന്തേവാസികളുമായി ഫോണില്‍ ബന്ധപ്പെട്ട് മൂന്നാള്‍ പൊക്കുള്ള മതില്‍ കെട്ടിനകത്തേക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യം അടക്കം നിലമ്പൂർ സി ഐ ക്ക് ലഭിച്ചിരുന്നു. ഇതിനെ പിന്‍തുടര്‍ന്ന് പോലിസ് നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിലാണ് പ്രതിയേയും കാറും നിലമ്പൂർ ടൗണില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. പകര്‍ച്ചവ്യാധി വ്യാപനം തടയല്‍ നിയമപ്രകാരം പ്രതിക്കെതിരെ നടപടി സ്വീകരിച്ച്‌ വിട്ടയച്ചു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam