ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും ക്വാറന്റീനും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും ക്വാറന്റീനും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍

September 3, 2020 0 By Editor

കൊച്ചി; ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും ക്വാറന്റീനും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതര സംസ്ഥാനത്തേക്കുള്ള യാത്രയ്ക്ക് പാസ് ഉള്‍പ്പടെയുള്ള നിബന്ധനകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

എന്നാല്‍ രോ​ഗ വ്യാപനം സാധ്യത കണക്കിലെടുത്ത് കേരളത്തിലേക്കു വരുന്നവര്‍ക്ക് കോവിഡ് ജാ​ഗ്രത പോര്‍ട്ടല്‍ വഴിയുള്ള രജിസ്ട്രേഷന്‍ തുടരാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. കൂടാതെ 14 ദിവസം ക്വാറന്റീനും പാലിക്കണം. എന്നാല്‍ സംസ്ഥാനത്തേക്ക് ഹ്രസ്വകാല സന്ദര്‍ശത്തിന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. ഏഴു ദിവസമോ അതില്‍ താഴെയോ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്കാണ് ഇളവുകളുള്ളത്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തി മടങ്ങുന്നവരും ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. കേരളത്തിലെ പ്രൊജക്ടുകളുമായി ബന്ധപ്പെട്ടുള്ള ഔദ്യോ​ഗിക ജോലികള്‍ക്കായി ​ദീര്‍ഘകാല സന്ദര്‍ശനത്തിന് വരുന്നവര്‍ പ്രത്യേക അനുമതി വാങ്ങി വരാം. ഔദ്യാ​ഗികമായ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള യാത്ര സുഖമമാക്കാന്‍ പ്രത്യേക സൗകര്യം സഹായകമാകും.

യാത്രക്കാരുടെ വിവരങ്ങള്‍ അറിയാനും ക്വാറന്റീന്‍ ഉറപ്പുവരുത്താനും മാത്രമാണ് ജാ​ഗ്രത പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ ചെയ്യിക്കുന്നത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അതിര്‍ത്തിയില്‍ പേരും മറ്റ് വിവരങ്ങളും നല്‍കിയാല്‍ മതിയാകും. പോര്‍ട്ടലില്‍ കയറി വിവരം അടിച്ചുകൊടുത്താല്‍ ഓട്ടോമാറ്റിക് അപ്രൂവല്‍ വരും. അല്ലാതെ യാത്രാനുമതി തേടേണ്ടതില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഞ്ചാം അണ്‍ലോക്ക് നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ ചില സംസ്ഥാനങ്ങള്‍ ക്വാറന്റീന്‍ കാലാവധി ചുരുക്കുകയോ ഒഴിവാക്കുകയോ ചെയ്തിരുന്നു. എന്നാല്‍ രോ​ഗവ്യാപന സാധ്യത കണക്കിലെടുത്താണ് ക്വാറന്റീന് ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് കേരളം തീരുമാനിച്ചത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam