ഇരുവഞ്ഞിപ്പുഴയിലെ  നീർനായ ആക്രമണം; നീർനായ്ക്കളുടെ കുഞ്ഞുങ്ങൾ പുഴയിൽ ഉള്ളതായി അധികൃതർ” ജാഗ്രത പാലിക്കാൻ നിർദേശം

ഇരുവഞ്ഞിപ്പുഴയിലെ നീർനായ ആക്രമണം; നീർനായ്ക്കളുടെ കുഞ്ഞുങ്ങൾ പുഴയിൽ ഉള്ളതായി അധികൃതർ” ജാഗ്രത പാലിക്കാൻ നിർദേശം

September 3, 2020 0 By Editor

കോഴിക്കോട് : ഇരുവഞ്ഞിപ്പുഴയുടെ വിവിധ കടവുകളിൽ നീർനായയുടെ ആക്രമണം വർധിച്ചതായുള്ള പരാതിയെ തുടർന്ന് വനം വകുപ്പിന്റെ ദ്രുതകർമ സേന സ്ഥലത്തെത്തി പരിശോധന നടത്തി.കഴിഞ്ഞ 2 മാസത്തിനിടയിൽ കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളുടെയും മുക്കം നഗരസഭയുടെയും അധീനതയിലുള്ള ഇരുവഞ്ഞിപ്പുഴയുടെ വിവിധ കടവുകളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുപതോളം പേർക്ക് നീർനായയുടെ കടിയേറ്റിട്ടുണ്ട്. തിരുവോണ നാളിലും ഒട്ടേറെ പേർക്ക് കടിയേറ്റ സാഹചര്യത്തിലാണ് ദ്രുതകർമ സേന എത്തിയത്. നീർനായ്ക്കളുടെ കുഞ്ഞുങ്ങൾ പുഴയിൽ ഉള്ളതായി പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി ആർആർടി അംഗങ്ങൾ പറഞ്ഞു.ഇവയെ പിടികൂടുക അത്ര എളുപ്പമല്ലെന്ന് അധികൃതർ പറഞ്ഞു. പുഴയിൽ കുളിക്കാനെത്തുന്നവരും മറ്റും ജാഗ്രത പാലിക്കാനും ഇവർ നിർദേശം നൽകി .അതേ സമയം ഇരുവഞ്ഞിപ്പുഴയുടെ വിവിധ കടവുകളിൽ നീർനായയുടെ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.