കൂട്ടുകാരനെ രക്ഷിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി; പതിനാലുകാരന് ദാരുണാന്ത്യം

കൂട്ടുകാരനെ രക്ഷിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി; പതിനാലുകാരന് ദാരുണാന്ത്യം

May 25, 2024 0 By Editor

തൃശൂർ: തൃശൂർ വെള്ളറക്കാട് പതിനാലു വയസ്സുകാരൻ മുങ്ങിമരിച്ചു. എടപ്പാൾ സ്വദേശി പുരുഷോത്തമന്റെ മകൻ അക്ഷയ് ആണ് മരിച്ചത്. കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. അമ്മ വീട്ടിൽ വിരുന്ന് വന്ന അക്ഷയ് കൂട്ടുകാരുമൊത്ത് പാടത്ത് മണ്ണെടുത്ത കുഴിയിൽ കുളിക്കാനും കളിക്കാനും വേണ്ടി പോയതായിരുന്നു. കൂട്ടുകാരന്‍ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ഇറങ്ങിയപ്പോൾ അക്ഷയ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.