അവയവക്കടത്ത് കേസ്; ഒരാൾ കൂടി പോലീസ് പിടിയിൽ

അവയവക്കടത്ത് കേസ്; ഒരാൾ കൂടി പോലീസ് പിടിയിൽ

May 25, 2024 0 By Editor

കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. അവയവക്കടത്ത് സംഘവുമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് ഇയാൾ നടത്തിയിരുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സാബിത്ത് നാസറിന്റെ ഫോൺ വിവരങ്ങളും, അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചതിൽ നിന്നാണ് സജിത്തിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. കൊച്ചിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ നാളെ അങ്കമാലി കോടതിയിൽ ഹാജരാക്കും. അതേസമയം കേസിൽ ആദ്യം അറസ്റ്റിൽ ആയ സാബിത്ത് നാസറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അതേസമയം, അവയവ കടത്ത് കേസിലെ പ്രതി സാബിത്ത് നാസറിനെ ഇന്നും ചോദ്യം ചെയ്തു. ആലുവ റൂറൽ എസ് പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്തത്. സാബിത്തിന്‍റെ ഫോൺ വിളിയുടെ വിവരങ്ങള്‍ ഇതിനകം തന്നെ പൊലീസ് മനസിലാക്കിയിട്ടുണ്ട്.

ഇവരെ കണ്ടെത്തി കേസില്‍ ഇരകളായവരേയും അവയവം സ്വീകരിച്ചവരേയും തിരിച്ചറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി 13 ദിവസത്തേക്കാണ് സാബിത്ത് നാസറിനെ കോടതി പൊലീസിന് വിട്ടു കൊടുത്തിട്ടുള്ളത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam