സുരക്ഷാഭീഷണി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കി ഉത്തരവായി
സംസ്ഥാന ഇന്‍റലിജന്‍സിന്‍റെ സുരക്ഷാഭീഷണി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കി ഉത്തരവായി. കോഴിക്കോട് റൂറൽ പൊലീസിലെ രണ്ടു പൊലീസുകാർക്കാണ്…
സംസ്ഥാന ഇന്‍റലിജന്‍സിന്‍റെ സുരക്ഷാഭീഷണി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കി ഉത്തരവായി. കോഴിക്കോട് റൂറൽ പൊലീസിലെ രണ്ടു പൊലീസുകാർക്കാണ്…
സംസ്ഥാന ഇന്‍റലിജന്‍സിന്‍റെ സുരക്ഷാഭീഷണി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കി ഉത്തരവായി. കോഴിക്കോട് റൂറൽ പൊലീസിലെ രണ്ടു പൊലീസുകാർക്കാണ് കെ സുരേന്ദ്രന്‍റെ സുരക്ഷാച്ചുമതല നൽകിയത്. സുരേന്ദ്രന്‍ നിലവില്‍ തിരുവനന്തപുരത്തായതിനാല്‍ ഇവര്‍ അവിടേക്ക് പുറപ്പെട്ടിരിക്കുകയാണ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സുരക്ഷാഭീഷണി റിപ്പോർട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ സുരക്ഷ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 22നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.അതെ സമയം തനിക്ക് പൊലീസ് സുരക്ഷ വേണ്ടതില്ലെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോ ഇല്ല. പൊലീസിനേക്കാൾ കൂടുതൽ സുരക്ഷ ജനങ്ങളിൽ പ്രവർത്തിക്കുമ്പോൾ കിട്ടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.