കേരളത്തിന് 20,000 എന്‍ 95 മാസ്‌ക് നല്‍കി ഷാരുഖ് ഖാന്‍

തിരുവനന്തപുരം: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി. സിനിമാതാരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്‌ഡെ എന്നിവരാണ് കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും സജീവമാണ്. ഷാരുഖ് ഖാനും മീര്‍ ഫൗണ്ടേഷനും മന്ത്രി കെ.കെ. ശൈലജ നന്ദി അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story