നാല് മാസങ്ങൾക്കുള്ളില്‍ കോവിഡ് വാക്സിന്‍ വിതരണത്തിന് തയ്യാറാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ വിതരണം സാധ്യമാകുമെന്ന് തനിക്കുറുപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ. 135 കോടി ഇന്ത്യക്കാർക്ക് ഇത് നൽകാനുള്ള മുൻഗണന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു വെബിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ പ്രവർത്തകരടക്കമുള്ള കോവിഡ് പോരാളികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിൽ സ്വാഭാവികമായ മുൻഗണന നൽകും. വാക്സിൻ എല്ലാവരിലേക്കും എത്തിക്കാൻ വിശദമായ ആസൂത്രണം നടത്തി വരുകയാണ്. ഇതിനായി ഒരു ഇ-വാക്സിൻ ഇന്റലിജൻസ് പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്. 2021 നമുക്കെല്ലാവർക്കും മികച്ച വർഷമായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.അടുത്ത വർഷം ജൂലായ്-ഓഗസ്റ്റ് മാസത്തോടെ രാജ്യത്തെ 25-30 കോടി ജനങ്ങൾക്ക് 400-500 മില്ല്യൺ വാക്സിൻ ഡോസുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകരടക്കമുള്ള കോവിഡ് പോരാളികൾക്ക് ശേഷം 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നതിന് മുൻഗണന. പിന്നീട് 50-65 വയസ്സിന് ഇടയിൽ പ്രായമുള്ളവർക്കും 50 വയസ്സിൽ താഴെ പ്രായമുള്ള മറ്റു രോഗങ്ങളാൽ ബുദ്ധമുട്ടുന്നവർക്കും മുൻഗണന നൽകും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story