കോവിഡ് പോരാളികള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സിന്റെ ആദരം

കൊച്ചി: കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായ് ബന്ധപ്പെട്ട് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുന്നതിനായ് മുത്തൂറ്റ് ഫിനാന്‍സ് സല്യുട്ട് ടു കോവിഡ് 19 വാരിയെഴ്‌സ് പദ്ധതിക്ക് തുടക്കം കുറിച്ചു. ഇന്ത്യന്‍…

കൊച്ചി: കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായ് ബന്ധപ്പെട്ട് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുന്നതിനായ് മുത്തൂറ്റ് ഫിനാന്‍സ് സല്യുട്ട് ടു കോവിഡ് 19 വാരിയെഴ്‌സ് പദ്ധതിക്ക് തുടക്കം കുറിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ഘടകവുമായ് സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഐഎംഎയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ രംഗത്ത് പരര്‍ത്തിക്കുന്നവരുടെ വ്യക്തിഗത അപേക്ഷകള്‍ ഒരു കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധനനടത്തിയാണ് നിസ്തുല സേവനം കാഴ്ചവെച്ച കോവ്വിഡ് പോരാളികളെ തിരഞ്ഞെടുത്തത്.

എറണാകുളം ജില്ലയിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 30 കോവിഡ് പോരാളികള്‍ക്ക് ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും മെമെന്റൊയും അടങ്ങുന്നതാണ് പുരസ്‌കാരം. ഐഎംഎ കൊച്ചി ഘടകം പ്രസിഡന്റ് ഡോ. ടി. വി. രവി സ്വാഗതം ആശംസിക്കുകയും അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. ഐഎംഎ എക്‌സിക്യുട്ടീവ് മെമ്പര്‍ ഡോ. സച്ചിന്‍ സുരേഷ് പ്രോജക്റ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ ഹനീഷ്, മുത്തൂറ്റ് ഫിനാസ് സിഎസ്ആര്‍ വിഭാഗം ഹെഡ് ബാബു ജോണ്‍ മലയില്‍, ഡോ. ജുനൈദ് റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കോവിഡ് പോരാളികളെ പ്രതിനിധീകരിച്ച് ഡോ. അനീഷ് കമ്പനിയോടുള്ള ആദരവ് അറിയിച്ചു. ഐഎംഎ സെക്രട്ടറി ഡോ. അതുല്‍ ജോസഫ് മാനുവല്‍ നന്ദി അറിയിച്ചു.

കോവിഡ് പ്രവര്‍ത്തനങ്ങളില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെതായ് പല പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിച്ചു എന്നും, കോവിഡ് 19 പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ സേവനം കാഴ്ചവച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ ഐഎംഎയുടെ സഹകരണത്തോടെ ഇതുപോലൊരു പദ്ധതിയില്‍ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത് മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് പറഞ്ഞു. മറ്റു ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം നല്കുന്ന ഈ പദ്ധതി കോവിഡ് 19 പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് ഒരു പ്രചോദനം ആകുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. ടി. വി. രവി അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story