വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയ75 ലക്ഷം രൂപയുടെ ഹാൻസ് എക്സൈസ് പിടികൂടി

വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയ75 ലക്ഷം രൂപയുടെ ഹാൻസ് എക്സൈസ് പിടികൂടി

November 29, 2020 0 By Editor

സുൽത്താൻബത്തേരി : ചരക്കുവാഹനത്തിൽ വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയ 75000 പായ്ക്കറ്റ് ഹാൻസ് എക്സൈസ് പിടികൂടി . സംഭവവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് സ്വദേശി അജ്മൽ (29), ബത്തേരി സ്വദേശി റഷീദ് എന്നിവരെ അറസ്റ്റ് ചെയ്തു. വയനാട് എക്സൈസ് ഇന്റലിജൻസും ബത്തേരി എക്സൈസ് റെയ്‌ഞ്ചും ചേർന്നാണ് ഹാൻസ് പിടികൂടിയത്.പിടികൂടിയ ഹാൻസിന് വിപണിയിൽ ഏകദേശം 75 ലക്ഷം രൂപ വിലവരും. കേരളത്തിലെ വിവിധഭാഗങ്ങളിൽ വിൽക്കാനായി 50 ചാക്കുകളിലായാണ് കർണാടകയിൽനിന്ന് ഹാൻസ് കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വാഹനവും കസ്റ്റഡിയിലെടുത്തു. ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, ബത്തേരി റെയ്ഞ്ച് ഇൻസ്പെക്ടർ വി.ആർ. ജനാർദനൻ, പ്രിവന്റീവ് ഓഫീസർമാരായ കെ. രമേഷ്, പി.എസ്. വിനീഷ്, കെ.ജി. ശശികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. മനോജ്കുമാർ, എ.എസ്. അനീഷ്, അമൽ തോമസ്, കെ.കെ. അനിൽകുമാർ എക്സൈസ് ഡ്രൈവർ കെ. വീരാൻകോയ എന്നിവർ ചേർന്നാണ് ഹാൻസ് പിടികൂടിയത്.