
മൂകാംബികാ ക്ഷേത്രത്തിൽ ‘1921’ സിനിമയുടെ തിരക്കഥ സമർപ്പിച്ച് സംവിധായകൻ അലി അക്ബർ
November 30, 2020മൂകാംബികാ ക്ഷേത്രത്തിൽ ‘1921’ സിനിമയുടെ തിരക്കഥ സമർപ്പിച്ച് സംവിധായകൻ അലി അക്ബർ. മമ ധർമ്മ’ എന്ന പേരിൽ സിനിമാ നിർമാണ കമ്പനി ആരംഭിച്ച് ജനകീയ പങ്കാളിത്തത്തോടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ചിത്രം നിർമിക്കുന്നത്. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന ‘വാരിയംകുന്നൻ’ എന്ന സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബർ ചിത്രം തന്റെ ചിത്രവും പ്രഖ്യാപിച്ചത്.ഒരു വർഷത്തിനുള്ളിൽ സിനിമ പുറത്തിറക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നേരത്തേ തന്നെ ആരംഭിച്ചു കഴിഞ്ഞു.
മൂകാംബികയിൽ അമ്മയ്ക്ക് മുൻപിൽ തിരക്കഥാ സമർപ്പണം, അമ്മയുടെ തൃപ്പാദങ്ങളിൽ… അനുഗ്രഹത്തിനായി- ചിത്രങ്ങൾ പങ്കുവച്ച് സംവിധായകൻ കുറിച്ചു…