ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോഴ്സ്‌മെന്റ് പരിശോധന
തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോഴ്സ്‌മെന്റ് പരിശോധന. വടകര നാദാപുരം റോഡിലെ ഊരാളുങ്കല്‍ ആസ്ഥാനത്താണ് റെയ്‌ഡ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായുളള ബന്ധത്തെപ്പറ്റിയാണ്…
തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോഴ്സ്‌മെന്റ് പരിശോധന. വടകര നാദാപുരം റോഡിലെ ഊരാളുങ്കല്‍ ആസ്ഥാനത്താണ് റെയ്‌ഡ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായുളള ബന്ധത്തെപ്പറ്റിയാണ്…
തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോഴ്സ്‌മെന്റ് പരിശോധന. വടകര നാദാപുരം റോഡിലെ ഊരാളുങ്കല്‍ ആസ്ഥാനത്താണ് റെയ്‌ഡ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായുളള ബന്ധത്തെപ്പറ്റിയാണ് അന്വേഷണം. മൂന്നംഗ എന്‍ഫോഴ്‌സ്‌മെന്റ് സംഘമാണ് ഊരാളുങ്കല്‍ ആസ്ഥാനത്ത് എത്തിയത്. രവീന്ദ്രന് ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധമുണ്ടെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവിടെയെത്തി ചില ചോദ്യങ്ങള്‍ ചോദിച്ച ശേഷം എന്‍ഫോഴ്‌സ്‌മെന്റ് മടങ്ങിയെന്നാണ് സൊസൈറ്റിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. റെയ്‌ഡ് നടന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടേ മുക്കാല്‍ മണിക്കൂറോളമാണ് പരിശോധന നീണ്ടത്. രണ്ടേ മുക്കാല്‍ മണിക്കൂറോളമാണ് പരിശോധന നീണ്ടത്. 9 മണിയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ പതിനൊന്നേ മുക്കാലോടെ മടങ്ങുകയായിരുന്നു. അതേസമയം, ഉദ്യോഗസ്ഥര്‍ തിരികെ പോയപ്പോള്‍ അവരുടെ കൈയില്‍ ചില ഫയലുകള്‍ ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ വളരെ ദൂരെ പാര്‍ക്ക് ചെയ്‌ത ശേഷമാണ് മൂന്നംഗ സംഘം സൊസൈറ്റിയിലെത്തിയത്. ഊരാളുങ്കലിന്റെ മറ്റ് ഓഫീസുകളിലേക്കും എന്‍ഫോഴ്‌സ്‌മെന്റ് സംഘം എത്തിയെന്ന വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥികരീകരണമില്ല.