പോളിങ് സ്‌റ്റേഷനുകള്‍ ഇന്ന് അണുവിമുക്തമാക്കും

പോളിങ് സ്‌റ്റേഷനുകള്‍ ഇന്ന് അണുവിമുക്തമാക്കും

December 7, 2020 0 By Editor

 തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളും ഇന്ന് അണുവിമുക്തമാക്കും. പോളിങ് സ്‌റ്റേഷനുകളിലേക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ക്കൊപ്പം കോവിഡ് സുരക്ഷാ സംവിധാനങ്ങളും വിതരണം ചെയ്യും.വോട്ടെടുപ്പ് സമയത്ത് പോളിങ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, കൈയുറ എന്നിവ ഉപയോഗിക്കണമെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിങ് ഏജന്റുമാര്‍ക്കും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്.

വോട്ടര്‍ പോളിങ് ബൂത്തിലേക്കു പ്രവേശിക്കുമ്ബോഴും പുറത്തേക്കു പോകുമ്ബോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. പോളിങ് ബൂത്തില്‍ പ്രവേശിക്കുന്ന വോട്ടര്‍ തിരിച്ചറിയല്‍ രേഖ പോളിങ് ഉദ്യോഗസ്ഥനെ കാണിച്ചു ബോധ്യപ്പെടുത്തണം. വോട്ടര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. തിരിച്ചറില്‍ സമയത്തു മാത്രം ആവശ്യമെങ്കില്‍ മാസ്‌ക് മാറ്റണം.ബൂത്തിനകത്ത് ഒരേ സമയം മൂന്നു വോട്ടര്‍മാര്‍ക്കു സാമൂഹിക അകലം പാലിച്ചു പ്രവേശനം അനുവദിക്കാം. വോട്ടെടുപ്പിനു ശേഷം രേഖകള്‍ പ്രത്യേക പായ്ക്കറ്റുകളിലാക്കി സ്വീകരണ കേന്ദ്രത്തില്‍ തിരികെ ഏല്‍പ്പിക്കണം.