വാക്‌സിനിനെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് എതിരെ നടപടി : വി.മുരളീധരന്‍
തിരുവനന്തപുരം : കോവിഡ് വാക്‌സിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും വിധമുള്ള പ്രചാരണങ്ങള്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വാക്‌സിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന തരത്തിലുള്ള…

തിരുവനന്തപുരം : കോവിഡ് വാക്‌സിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും വിധമുള്ള പ്രചാരണങ്ങള്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വാക്‌സിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെയും കര്‍ശന നടപടികള്‍ സ്വീകരിയ്ക്കുമെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
വ്യാപകമായ ബോധവല്‍കരണം അടക്കം കൃത്യമായ പദ്ധതികള്‍ ഇതിനു വേണ്ടി തയ്യാറാക്കിയിട്ടുണ്ടെന്നും വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ ജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാത്തതാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് പലപ്പോഴും കാരണം. വാക്‌സിനുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുതാര്യമാണ്. ബോധപൂര്‍വ്വം നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ അനുവദിയ്ക്കില്ല. കോവാക്‌സിന്‍ അനുമതി പൂര്‍ണ സുരക്ഷ ഉറപ്പാക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.