ഓപറേഷൻ സ്ക്രീൻ’ ഇന്ന് മുതൽ; കൂളിങ് ഫിലിം പതിപ്പിച്ചാൽ റജിസ്ട്രേഷൻ റദ്ദാക്കും

ഓപറേഷൻ സ്ക്രീൻ’ ഇന്ന് മുതൽ; കൂളിങ് ഫിലിം പതിപ്പിച്ചാൽ റജിസ്ട്രേഷൻ റദ്ദാക്കും

January 17, 2021 0 By Editor

തിരുവനന്തപുരം∙ കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിങ്ങ് ഫിലിം പതിച്ചിട്ടുള്ളതും കർട്ടനിട്ടതുമായ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് ഇന്നു മുതൽ നടപടിയെടുക്കും. സംസ്ഥാനത്താകെ ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിലാണ് പരിശോധന. സ്വകാര്യ വാഹനങ്ങൾക്ക് പുറമെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കെതിരെയും നടപടിയുണ്ടാകും.യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പരിശോധന നടത്തരുതെന്നും ഫിലിമും കർട്ടനും ഇളക്കി മാറ്റാൻ തയാറാകാത്തവരുടെ വാഹനത്തിന്റ റജിസ്ട്രേഷൻ റദ്ദാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.