ഹൈകോടതിയിൽ റിസർച്ച് അസിസ്റ്റന്റ്; ഒഴിവുകൾ 32
കേരള ഹൈകോടതിയിൽ റിസർച്ച് അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നു. താൽക്കാലികാടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. സർക്കാർ അനുമതിക്ക് വിധേയമായി പ്രവർത്തനമികവ് പരിഗണിച്ച് ഒരുവർഷത്തേക്കുകൂടി നീട്ടിക്കിട്ടാവുന്നതാണ്. ആകെ 32 ഒഴിവുകൾ. പ്രതിമാസം 30,000…
കേരള ഹൈകോടതിയിൽ റിസർച്ച് അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നു. താൽക്കാലികാടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. സർക്കാർ അനുമതിക്ക് വിധേയമായി പ്രവർത്തനമികവ് പരിഗണിച്ച് ഒരുവർഷത്തേക്കുകൂടി നീട്ടിക്കിട്ടാവുന്നതാണ്. ആകെ 32 ഒഴിവുകൾ. പ്രതിമാസം 30,000…
കേരള ഹൈകോടതിയിൽ റിസർച്ച് അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നു. താൽക്കാലികാടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. സർക്കാർ അനുമതിക്ക് വിധേയമായി പ്രവർത്തനമികവ് പരിഗണിച്ച് ഒരുവർഷത്തേക്കുകൂടി നീട്ടിക്കിട്ടാവുന്നതാണ്. ആകെ 32 ഒഴിവുകൾ. പ്രതിമാസം 30,000 രൂപ ഓണറേറിയമായി ലഭിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://hckrecruitment.keralacourts.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. (റിക്രൂട്ട്മെന്റ് നമ്പർ 07/2024).
യോഗ്യത: നിയമബിരുദം. അവസാനവർഷ/സെമസ്റ്റർ നിയമ വിദ്യാർഥികളെയും പരിഗണിക്കും. 1996 മേയ് 30നും 2002 മേയ് 29നും മധ്യേ ജനിച്ചവരാകണം. (28 വയസ്സ് തികയരുത്). നിയമത്തിൽ പി.ജിയും ഡോക്ടറേറ്റുമുള്ളവർക്ക് അഞ്ചു ശതമാനം വെയിറ്റേജ് ലഭിക്കും.
മേയ് 3 മുതൽ 29 വരെ ഒറ്റത്തവണ രജിസ്റ്റർ ചെയ്ത് ഓൺലൈനായി അപേക്ഷിക്കാം. സർട്ടിഫിക്കറ്റിന്റെ പകർപ്പ്/രേഖകൾ ജൂലൈ 12 വരെ സ്വീകരിക്കും. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി വൈവവോസി നടത്തിയാണ് സെലക്ഷൻ.
ചുരുക്കപ്പട്ടിക പോർട്ടലിൽ പ്രസിദ്ധപ്പെടുത്തും. പ്രൊഫൈലിൽനിന്ന് കോൾലറ്റർ ഡൗൺലോഡ് ചെയ്ത് വൈവാവോസിയിൽ പങ്കെടുക്കാം. എൽഎൽ.ബിക്ക് ഉയർന്ന മാർക്ക് ലഭിച്ച 160 പേർക്കാണ് അവസരം ലഭിക്കുക. സംശയനിവാരണത്തിന് രാവിലെ 10 മുതൽ വൈകീട്ട് 4.30 വരെ 0484-2562235 എന്ന നമ്പറിൽ ബന്ധപ്പെടാം.