റെക്കോർഡ് വളർച്ചക്കൊപ്പം 4000 കോടി രൂപയുടെ ടേൺ ഓവർ ലക്ഷ്യമിട്ട് മൈജി

* 2024-25 ൽ 4000 കോടി ടേൺ ഓവറും, 5000 തൊഴിൽ അവസരങ്ങളും ലക്ഷ്യമിട്ട് മൈജി * 2023-24 ൽ ലക്ഷ്യമിട്ട 2500  കോടി രൂപക്ക്  മുകളിൽ…

* 2024-25 ൽ 4000 കോടി ടേൺ ഓവറും, 5000 തൊഴിൽ അവസരങ്ങളും ലക്ഷ്യമിട്ട് മൈജി
* 2023-24 ൽ ലക്ഷ്യമിട്ട 2500 കോടി രൂപക്ക് മുകളിൽ റെക്കോർഡ് വിറ്റു വരവ്
* ഈ സാമ്പത്തിക വർഷം പുതിയതായി തുറക്കുന്നത് 30 ഷോറൂമുകൾ
* ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ജി.സി.സി രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാൻ തയ്യാറെടുക്കുന്നു

കോഴിക്കോട് : ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, ഹോം & കിച്ചൺ അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ൽ സർവ്വീസ് നെറ്റ്വർക്കായ മൈജിക്ക് റെക്കോർഡ് വിറ്റുവരവ്. ഓരോ സാമ്പത്തിക വർഷവും ആരെയും അമ്പരപ്പിക്കുന്ന റെക്കോർഡ് വളർച്ചയും വിറ്റു വരവുമാണ് മൈജി നേടിക്കൊണ്ടിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിട്ട 2500 കോടി രൂപക്ക് മുകളിൽ വിറ്റ് വരവ് നേടാൻ കമ്പനിക്ക് കഴിഞ്ഞതായി മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബിസിനസ് വ്യാപനത്തിന് പുറമേ മൈജിയുടെ ഏറ്റവും വലിയ സ്വപ്നം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ്. സംസ്ഥാനത്ത് 2024-25 ൽ 4000 കോടി രൂപയുടെ വിറ്റു വരവും 5000 തൊഴിൽ അവസരങ്ങളുമാണ് കമ്പനി വിഭാവനം ചെയ്യുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ പുതിയ 30 ഷോറൂമുകൾ കൂടി തുറക്കുന്നതിലൂടെ കേരളത്തിൽ ആകെ ഷോറൂമുകളുടെ എണ്ണം 150 ആകും. നിലവിൽ 3000 പേരാണ് മൈജിയുടെ വിവിധ സ്റ്റോറുകളിലും സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നത്.

MyG Future | Kozhikode Pottammal | Electronics / Home Appliances Mobile and Laptops | Kozhikode Directory
കുടുംബവുമൊത്ത് മികച്ച ഗാഡ്ജറ്റുകളും സ്മാർട്ട് ഫോണുകളും വാങ്ങാൻ സൗകര്യപ്രദമായ ഷോറൂം എന്ന നിലയ്ക്ക് 2006ൽ 3G മൊബൈൽ വേൾഡെന്ന പേരിൽ കോഴിക്കോട് എളിയ നിലയിൽ പ്രവർത്തനം ആരംഭിച്ച ഷോറൂമാണ് ഇന്ന് 100 ലധികം ഷോറൂമുകളുമായി മൈജി ആയിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ മികച്ച ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ, കിച്ചൺ അപ്ലയൻസസുകൾ നൽകുക എന്ന ലക്ഷ്യം വെച്ച് മൈജി സ്വന്തം ബ്രാൻഡിൽ ഉൽപന്നങ്ങൾ നിർമ്മിച്ച് ഇറക്കി കഴിഞ്ഞു. നിലവിൽ മൈജിയുടെ സ്വന്തം ടി.വി ബ്രാൻഡായ G -DOT ന്റെ ടി.വി കളും ഡിജിറ്റൽ അക്സെസ്സറികളും ഗാഡ്മിയുടെ നോൺസ്റ്റിക്ക് യൂട്ടൻസിൽസും കിച്ചൺ അപ്ലയൻസസുകളും ഇപ്പോൾ മൈജി ഷോറൂമുകളിൽ ലഭ്യമാണ്. അധികം താമസിയാതെ ഇവ ഇന്ത്യയൊട്ടാകെ പൊതുവിപണിയിൽ അവതരിപ്പിക്കും.

MyG

ബെസ്റ്റ് ക്വാളിറ്റി, ബെസ്റ്റ് പ്രൈസ് റേഞ്ച് , ബെസ്റ്റ് ഡ്യൂറബിലിറ്റി, ബെസ്റ്റ് കളർ തീം, ബെസ്റ്റ് ഡിസൈൻ, ഈസി ടു യൂസ് എന്നിങ്ങനെ ഫീച്ചറുകളുമായി ഏത് ലോകോത്തര ഉൽപന്ന നിരക്കൊപ്പം നിൽക്കുന്ന ഉൽപന്നങ്ങളാണ് ഇവ. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മൈജിയിലൂടെ ഇവ വളരെ വേഗത്തിൽ വിറ്റഴിഞ്ഞതിനൊപ്പം നല്ല ഉപഭോക്തൃ സ്വീകാര്യതയും ബെസ്റ്റ് ഫീഡ്ബാക്കുമാണ് ലഭിച്ചിട്ടുള്ളത്. യാതൊരു വിധ കംപ്ലയിന്റുകളും ഇത് വരെ രജിസ്റ്റർ ചെയ്തിട്ടില്ല എന്നുള്ളത് ഇതിന്റെ ഉന്നത ഗുണ നിലവാരത്തിലേക്ക് വിരൽ ചൂണ്ടുന്നു. അടുത്ത ഓണത്തിന് മുമ്പ് ആയി മറ്റ് കാറ്റഗറിയിലുള്ള ഉൽപന്നങ്ങളും കമ്പനി അവതരിപ്പിക്കും.
കേരളത്തിൽ ഏറ്റവുമധികം അംഗീകാരം നേടിയ ഇലക്ട്രോണിക്സ് & അപ്ലയൻസസ്സ് ബ്രാൻഡ് ,ഏറ്റവും മികച്ച കസ്റ്റമർ കെയറും വില്പനാനന്തര സേവനവും , 100 ലധികം ബ്രാഞ്ചുകളുമായി ഏറ്റവും വലിയ സെയിൽസ് & സർവ്വീസ് നെറ്റ്വർക്ക്, ഒറിജിനൽ ബ്രാൻഡുകളുടെ ഏറ്റവും വലിയ റേഞ്ച് , ഏറ്റവും മികച്ച വില, ഏറ്റവും മികച്ച ഓഫറുകൾ എന്നിവയിലൂടെ വിപണിയിൽ പതിനെട്ടു വർഷങ്ങൾ പിന്നിടുന്ന കമ്പനിയാണ് മൈജി.
മൊബൈലിൽ മാത്രം 80 ലക്ഷത്തിലധികം ഉപഭോക്താക്കൾ, ഇതിനു പുറമെ മറ്റ് ഗൃഹോപകരണങ്ങൾ, വിവിധ ബ്രാൻഡുകളുടെ സേവനം, സംസ്ഥാനത്തൊട്ടാകെയുള്ള 3000 ജീവനക്കാർ എന്നിവ കൂടി കണക്കിലെടുക്കുമ്പോൾ മൈജി കേരളത്തിലെ എല്ലാ കുടുംബങ്ങളിലേയും സാന്നിദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു.
സാംസങ്, എൽ.ജി, ആപ്പിൾ, ഓപ്പോ , വിവോ, ഷഓമി, നോക്കിയ പോലുള്ള ലോകോത്തര മൊബൈൽ ഫോൺ ബ്രാൻഡുകൾ, മുതൽ ലാപ്ടോപ്പുകൾ, ടെലിവിഷൻ, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻസ്, എയർ കണ്ടീഷണറുകൾ, കിച്ചൺ അപ്ലയൻസസുകൾ, ഡിജിറ്റൽ അക്സെസറീസ്, കിച്ചൺ & സ്മോൾ അപ്ലയൻസെസ്, ഐ.ടി അക്സെസറീസ്, പേർസണൽ കെയർ ഐറ്റംസ്, സെക്യൂരിറ്റി സിസ്റ്റംസ്, ഗ്ലാസ്സ് & ക്രോക്കറി ഐറ്റംസ്, ഓഫീസ് ഓട്ടോമേഷൻ സിസ്റ്റംസ്, ഗെയിമിങ് സ്റ്റേഷൻസ്, കസ്റ്റമൈസ്ഡ് ഡെസ്ക് ടോപ്പുകൾ എന്നിങ്ങനെ എല്ലാ നിരകളിലും ഒട്ടനവധി നാഷണൽ ഇന്റർനാഷണൽ ബ്രാൻഡുകളാണ് മൈജിയുമായി കൈ കോർത്തിട്ടുള്ളത്.
കേവലം ഒരു കൊടുക്കൽ വാങ്ങലിൽ ഒതുങ്ങുന്നതല്ല മൈജിക്ക് ഉപഭോക്താവുമായുള്ള ബന്ധം. ഓരോ ഉപഭോക്താവിനെയും മൈജി കുടുംബത്തിലെ ഒരംഗമായാണ് മൈജി കാണുന്നത്. അതുകൊണ്ട് തന്നെ കസ്റ്റമേഴ്സ് നൽകുന്ന ഓരോ രൂപക്കും കൂടുതൽ മൂല്യം നൽകുക എന്ന ലക്ഷ്യം വെച്ച് രൂപകൽപന ചെയ്തിട്ടുള്ളതാണ് മൈജിയുടെ ലോയൽറ്റി പ്രോഗ്രാമുകൾ. കസ്റ്റമറിൽ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ലാഭത്തിൻറെ ഒരു വിഹിതം വീണ്ടും പർച്ചേസ് ചെയ്യുമ്പോൾ ഉപഭോക്താവിന് തിരിച്ചു നൽകുകയാണ് മൈജി ഇതിലൂടെ ചെയ്യുന്നത്.
ചെയ്യുന്ന ജോലിയിലുള്ള മികവും വിശ്വാസ്യതയും പുലർത്തുന്നതിൽ ഞങ്ങളുടെ ബ്രാൻഡ് അംബാസഡർമാർ കാണിക്കുന്ന ആത്മാർഥത മൈജിയുടെ മൂല്യങ്ങളുമായി യോജിച്ചു പോകുന്നതാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കാനായി മോഹൻ ലാലിനൊ, മഞ്ജു വാര്യർക്കൊ പകരം ആരെയും ചിന്തിക്കാനാകുമായിരുന്നില്ല. കേരള സമൂഹത്തിൽ കമ്പനിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിൽ ഇവർ ഏറെ പ്രയോജനം ചെയ്തു. മൈജിയുടെ ബ്രാൻഡ് അംബാസിഡർമാരായി ഇവർ സഹകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് എ കെ ഷാജി കൂട്ടിച്ചേർത്തു.
നൂതന സാങ്കേതികവിദ്യയിലൂന്നിയ പുതിയ ഉൽപ്പന്നങ്ങൾ, തികച്ചും ന്യായമായ വില, ഉയർന്ന ഗുണനിലവാരം, മികച്ച കസ്റ്റമർ കെയറിനൊപ്പം സവിശേഷമായ വില്പനാനന്തര സേവനം, അനുദിനം വളരുന്ന ഷോറും ശൃംഖല, ഉപഭോക്താക്കളുടെ വിശ്വാസം എന്നിവ കൈമുതലാക്കി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ ഇലക്ട്രോണിക്സ് & ഹോം അപ്ലയൻസസ് റീട്ടെയ്ൽ ശൃംഖലയാവുക എന്നതാണ് മൈജിയുടെ ലക്ഷ്യമെന്നും എ.കെ. ഷാജി വ്യക്തമാക്കി.
ഉപഭോക്താവിന് നൽകുന്ന ഉൽപന്നങ്ങളും സേവനവും മെച്ചപ്പെടുത്താനായി ശക്തമായ മാർക്കറ്റിങ്, റിസേർച്ച് ടീം മൈജിക്കുണ്ട്. സമീപ ഭാവിയിൽ തന്നെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ജി.സി.സി രാജ്യങ്ങളിലേക്കും കമ്പനി ബിസിനസ് വ്യാപിപ്പിക്കും.
കേരളത്തിൽ 100 ലധികം സർവീസ് സെന്ററുകളുള്ള മൈജി കെയർ ഉപഭോക്താക്കൾക്ക് മികച്ച ഗാഡ്ജറ്റ് പ്രൊട്ടക്ഷനും അപ്ലയൻസസ് സർവീസും ഉറപ്പാക്കുന്നു. ഇതിനായി വിദഗ്ധ ടെക്നീഷ്യൻമാർ അടങ്ങുന്ന ടീം മൈജി കെയറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. എക്സ്റ്റന്റഡ് വാറണ്ടി, ഗാഡ്ജറ്റ് പ്രൊട്ടക്ഷൻ പ്ലാൻ, മൈജി എക്സ്ചേഞ്ച് ഓഫർ തുടങ്ങി നിരവധി മൂല്യവർധിത സേവനങ്ങളും മൈജി ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമേ 0% പലിശയോടെയും സീറോ ഡൗൺപേയ്മെന്റോടെയും 100% ഫിനാൻസ് പോലുള്ള മൈജി സൂപ്പർ ഇ.എം.ഐ ഓഫറുകളും ലഭ്യമാകുന്നു. കൂടാതെ എക്സ്പ്രെസ്സ് ഡെലിവറി സർവീസോടെയുള്ള ഉപഭോക്തൃ സൗഹൃദ ഓൺലൈൻ പ്ലാറ്റ്ഫോമായ www.myg.in സേവനവും കമ്പനിക്കുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story