നാല് വർഷത്തെ സ്വാശ്രയ ഫീസ് പുനഃനിര്‍ണയിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കഴിഞ്ഞ നാലു വർഷത്തെ സ്വാശ്രയ ഫീസ് പുനഃനിര്‍ണയിക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഫീസ് നിര്‍ണയ സമിതിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്‌മെന്റുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.…

ന്യൂഡല്‍ഹി: കഴിഞ്ഞ നാലു വർഷത്തെ സ്വാശ്രയ ഫീസ് പുനഃനിര്‍ണയിക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഫീസ് നിര്‍ണയ സമിതിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്‌മെന്റുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 2017 മുതൽ വിവിധ കോളേജുകളിൽ പ്രവേശനം ലഭിച്ച 12000 ത്തോളം വിദ്യാർത്ഥികളെ സുപ്രീം കോടതിയുടെ വിധി ബാധിക്കും. ഹൈക്കോടതിയുടെ ഉത്തരവ് ശരി വെച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നിശ്ചിത സമയ പരിധിക്കുളളില്‍ ഫീസ് പുനഃനിര്‍ണയം പൂര്‍ത്തിയാക്കണ മെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു ഫീസ് പുനഃനിര്‍ണയ സമിതിക്ക് നിർദ്ദേശം നല്‍കി. മാനേജ്‌മെന്റുകൾ ഫീസ് നിർണയ സമിതിക്ക് ഫീസുമായി ബന്ധപ്പെട്ട് കൈമാറുന്ന ശുപാർശ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന തരത്തിൽ ഉള്ളത് ആകരുത് എന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഫീസ് നിർണയ സമിതിയുമായി സഹകരിക്കാൻ മാനേജ്‌മെന്റുകളോട് നിർദ്ദേശിക്കണം എന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു വരുകയുള്ളു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story