സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
സമൂഹ മാധ്യമങ്ങളില്‍ സ്വാധീനമുള്ളവര്‍ നടത്തുന്ന ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെ പ്രചാരണത്തിന് നിയന്ത്രണം വരുന്നു.അത്തരം വീഡിയോകളും ചിത്രങ്ങളും പ്രചാരണങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കേണ്ടി വരും. ഇത് സംബന്ധിച്ച കരട് മാര്‍ഗ്ഗ നിര്‍ദ്ദേശം…

സമൂഹ മാധ്യമങ്ങളില്‍ സ്വാധീനമുള്ളവര്‍ നടത്തുന്ന ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെ പ്രചാരണത്തിന് നിയന്ത്രണം വരുന്നു.അത്തരം വീഡിയോകളും ചിത്രങ്ങളും പ്രചാരണങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കേണ്ടി വരും. ഇത് സംബന്ധിച്ച കരട് മാര്‍ഗ്ഗ നിര്‍ദ്ദേശം അഡ്വര്‍റ്റൈസിംങ്ങ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറത്തിറക്കി. ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെ പ്രചാരണത്തിനും പരസ്യത്തിനുമായി കമ്പനികൾ സമൂഹ മാധ്യമങ്ങളിൽ സ്വാധീനമുള്ളവരെ ആശ്രയിക്കുന്നത് വർധിച്ചു വരികയാണ്. എന്നാൽ ഇത് നടത്തുന്ന പ്രചാരണത്തിൽ തുടക്കവും അവസാനവും പരസ്യമാണെന്ന കാര്യം വ്യക്തമാക്കുകയും വേണം ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വര്‍റ്റൈസിംങ്ങ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്തു വന്നത്. കൗൺസിൽ പുറത്തിറക്കിയ കരട് മാർഗ്ഗ നിർദ്ദേശ പ്രകാരം സമൂഹമാധ്യമങ്ങളിൽ സ്വാധീനമുള്ളവർ നടത്തുന്ന പ്രചാരണങ്ങൾക്ക് കടിഞ്ഞാൺ വീഴും. ഇനി പരസ്യമാണെന്ന് മറച്ചു വെച്ചു കൊണ്ട് പ്രചാരണം നടത്താൻ കഴിയില്ല .പ്രചരണ വീഡിയോയിലും ഫോട്ടോയിലും പരസ്യമാണെന്നത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഓഡിയോ വഴി നടത്തുന്ന പ്രചാരണത്തിൽ തുടക്കവും അവസാനവും പരസ്യമാണെന്ന കാര്യം വ്യക്തമാക്കുകയും വേണം.