സർക്കാര്‍ നിലപാടിൽ നിന്ന് ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി

March 3, 2021 0 By Editor

ന്യൂഡല്‍ഹി: വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി.ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളളയ്‌ക്കെതിരായ പൊതുതാല്പര്യ ഹര്‍ജി കേള്‍ക്കവേയാണ് കോടതിയുടെ അഭിപ്രായ പ്രകടനം. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിൻന്റെതാണ് നിരീക്ഷണം. പ്രശ്‌നത്തില്‍ ഫാറൂഖ് അബ്ദുളള പാകിസ്താന്റെയും ചൈനയുടെയും സഹായം തേടിയതായും ഹര്‍ജിയില്‍ ആരോപണമുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്‍ജിക്കാരന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഫാറൂഖ് അബ്ദുളള രാജദ്രോഹ പരാമര്‍ശം നടത്തുന്നതായി 2020 ഒക്ടോബറില്‍ ബിജെപിയും ആരോപണം ഉന്നയിച്ചിരുന്നു.