ദമ്മാമില്‍ പിക്കപ്പ്​ മറിഞ്ഞ്​ കോഴിക്കോട് സ്വദേ​ശി മരിച്ചു

ദമ്മാമില്‍ പിക്കപ്പ്​ മറിഞ്ഞ്​ കോഴിക്കോട് സ്വദേ​ശി മരിച്ചു

March 3, 2021 0 By Editor

റിയാദ്: ദമ്മാമില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന പിക്കപ്പ് മറിഞ്ഞ്​ ഒരാള്‍ മരിച്ചു. കോഴിക്കോട് മാവൂര്‍ ചെറൂപ്പയിലെ വൈത്തല കുന്നുമ്മല്‍ അഫ്സല്‍ (33) ആണ് മരിച്ചത്. ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി ഇര്‍ഷാദിനെ പരിക്കുകളോടെ ഉറയ്റ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച കാലത്ത് എട്ട് മണിക്ക് ജൂദായിലാണ് അപകടം. പിക്കപ്പിന്​പിറകില്‍ സൗദി പൗരന്‍ ഓടിച്ചിരുന്ന കാറിടിക്കുകയും നിയന്ത്രണം വിട്ട പിക്കപ്പ്​ മുന്നിലുണ്ടായ ട്രെയ്​ലറിലിടിച്ച്‌ മറിയുകയുമായിരുന്നു. അഫ്സലി​ന്‍റെ മൃതദേഹവും പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍. ഹമീദി​ന്‍റെയും സുഹ്​റാബിയുടെയും മകനാണ്. ഭാര്യ: ശംന. മക്കള്‍: മുഹമ്മദ് അജ്നാസ്, ഫാത്തിമ തന്‍ഹ. ഫൈസല്‍ സഹോദരനാണ്.