ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിന്ന് 'തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ' രാജ്യത്തിലേക്ക് ഇന്ത്യയെ തരംതാഴ്ത്തിയ സ്വീഡനിലെ…

ന്യൂഡല്‍ഹി: ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിന്ന് 'തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ' രാജ്യത്തിലേക്ക് ഇന്ത്യയെ തരംതാഴ്ത്തിയ സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിനെക്കുറിച്ച് വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. എന്‍ജിഒ ആയ ഫ്രീഡം ഹൗസിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇന്ത്യയെ സ്വതന്ത്ര രാജ്യത്തില്‍ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യമായി തരംതാഴ്ത്തിയിരുന്നു. 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം ഇന്ത്യയില്‍ രാഷ്ട്രീയ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെതിരേ ഇന്ത്യ ശക്തമായി വിയോജിച്ചിരുന്നു.