കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഒമാന്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുന്നു

മസ്‌കത്ത് : കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഒമാന്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുന്നു. മാര്‍ച്ച്‌ 28 മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. വേണ്ടിവരികയാണെങ്കില്‍ പൂര്‍ണ തോതിലുള്ള അടിച്ചിടല്‍ പ്രഖ്യാപിക്കുമെന്നും ഒമാന്‍ ഔദ്യോഗിക ന്യൂസ് ഏജന്‍സി അറിയിച്ചു. മാര്‍ച്ച്‌ 28 മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രാത്രികാല കര്‍ഫ്യൂ.

നിശാ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ വാഹനഗതാഗതം അനുവദിക്കില്ല. എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി എട്ട് മണിക്ക് അടക്കും. രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെയുള്ള രണ്ട് മാാസം നിര്‍ണായകമാണെന്ന് വിദഗ്ധര്‍ വിലിയിരുത്തുന്നതായി ഒമാന്‍ ന്യൂസ് ഏജന്‍സി പറയുന്നു. കൊവിഡ് ആഘാതം കുറയ്ക്കുന്നതിന് ഏപ്രില്‍, മെയ് മാസങ്ങളില്‍ സമ്ബൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുകയെന്ന നിര്‍ദേശമാണ് ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ പരിഗണനയിലുള്ളത്. ഫെബ്രുവരി ഏഴു മുതല്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. അന്ന് 192 രോഗ ബാധയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ വ്യാഴാഴ്ച 733 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഒമാനില്‍ ഇതുവരെ 1650 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story