തിരഞ്ഞെടുപ്പ് ദിവസം എൽഡിഎഫിന് അയ്യപ്പനെ വേണം ; മുഖ്യമന്ത്രിക്ക് പിന്നാലെ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനും രംഗത്ത് "' ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ എല്ലാവരുടെയും വോട്ട് ഇടതുപക്ഷത്തിന് ആയിരിക്കുമായിരുന്നുവെന്ന് കോടിയേരി "
അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും ഈ നാട്ടിലെ എല്ലാ ആരാധനാ മൂര്‍ത്തികളും ഈ സര്‍ക്കാരിനൊപ്പമാണ്. കാരണം ഈ സര്‍ക്കാരാണ് ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്തിയത്. ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്തുന്നവരോടൊപ്പം ആണ് എല്ലാ ദേവഗണങ്ങളുമെന്നും തിരഞ്ഞെടുപ്പ് ദിവസം പിണറായി അഭിപ്രായപ്പെട്ടതിനു പിന്നാലെ സമാന പ്രതികരണവുമായി കോടിയേരിയും രംഗത്ത്. ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ എല്ലാവരുടെയും വോട്ട് ഇടതുപക്ഷത്തിന് ആയിരിക്കുമായിരുന്നുവെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. എല്ലാ മത വിശ്വാസികള്‍ക്കും സരക്ഷിതത്വം ഉറപ്പുവരുത്തിയ സര്‍ക്കാരാണിത്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമാണെന്നും വിശ്വാസികള്‍ കൂട്ടത്തോടെ എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
എന്നാൽ ഏതു വിശ്വാസികളുടെ വോട്ട് തട്ടാനുള്ള ശ്രമം മാത്രമാണ് എന്ന് യുഡിഫ് ,ബിജെപി നേതാക്കൾ പ്രതികരിച്ചു .