സംസ്ഥാനത്ത് ശനിയും ഞായറും പൂർണ നിയന്ത്രണം : കടകൾ അടഞ്ഞുകിടക്കും : അനാവശ്യമായി പുറത്തിറങ്ങരുത്

April 23, 2021 0 By Editor

തിരുവനന്തപുരം : കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് പൂർണ നിയന്ത്രണം. അത്യാവശ്യമില്ലാത്ത കാര്യങ്ങൾക്ക് പുറത്തിറങ്ങരുതെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദീൻ അറിയിച്ചു. വാരാന്ത്യങ്ങളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്താൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.

നിന്ത്രണങ്ങൾ ഇങ്ങനെ :

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കും യാത്രാ നിയന്ത്രണങ്ങൾ ബാധകമല്ല. സംസ്ഥാന- കേന്ദ്ര സർക്കാർ ഓഫീസുകൾ, അവശ്യ സർവ്വീസുകൾ, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ പൂർണതോതിൽ പ്രവർത്തിക്കേണ്ടതാണ്.

അടിയന്തിര-അവശ്യ സേവനങ്ങൾ കൈകാര്യം ചെയ്യുന്നതും തുടർപ്രവർത്തനങ്ങൾ ആവശ്യമുള്ളതുമായ എല്ലാ വ്യവസായങ്ങൾക്കും, കമ്പനികൾക്കും, സന്നദ്ധ സംഘടനകൾക്കും എല്ലാ സമയവും പ്രവർത്തിക്കാൻ അനുമതിയുണ്ട്. അത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്ഥാപനമേധാവികൾ നൽകിയ ഐഡി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.
വാക്‌സിനേഷൻ ആവശ്യങ്ങൾക്കും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്കും അവരുടെ സഹായിക്കും രേഖകൾ കാണിച്ച് യാത്ര ചെയ്യാവുന്നതാണ്.

ടെലികോം, ഇന്റർനെറ്റ് സേവന കമ്പനികളുടെ ജീവനക്കാർക്കും വാഹനങ്ങൾക്കും അതത് സ്ഥാപനമേധാവികൾ നൽകിയ ഐഡി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. ഈ കമ്പനികളിൽ അടിയന്തിര ആവശ്യങ്ങൾ ഇല്ലെങ്കിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പിലാക്കേണ്ടതാണ്.

അവശ്യസാധനങ്ങൾ, പച്ചക്കറികൾ, പാൽ, ഇറച്ചി, മത്സ്യം എന്നിവ വിൽക്കുന്ന കടകൾ നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശങ്ങളിൽ വൈകുന്നേരം 7.00 വരെയും അല്ലാത്ത പ്രദേശങ്ങളിൽ രാത്രി 9.00 മണി വരെയും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാവുന്നതാണ്. ആളുകൾ വീടുകളിൽ നിന്നും കൂടുതലായി പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തേണ്ടതാണ്.

വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ കൊറോണ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതും മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്. നിരോധനമേർപ്പെടുത്തിയിരിക്കുന്ന ജില്ലകളിൽ നിശ്ചത അളവിൽ കൂടുതൽ ആളുകൾക്ക് ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കില്ല.

ദീർഘദൂര ബസ് സർവീസുകൾ, ട്രെയിനുകൾ, വിമാന യാത്രകൾ എന്നിവ അനുവദനീയമാണ്. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ,സ്റ്റോപ്പുകൾ,സ്റ്റാൻഡുകൾ എന്നിവയിലേക്കുള്ള വാഹനങ്ങൾക്ക് വിലക്കില്ല. പുറത്തേക്കുമുള്ള പൊതുഗതാഗതം, ചരക്ക് വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ, ടാക്‌സികൾ എന്നിവ അനുവദിച്ചിരിക്കുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ട്യൂഷൻ സെന്ററുകളും ഉൾപ്പെടെ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം. യാതൊരുവിധ സമ്മർ വെക്കേഷൻ ക്യാമ്പുകളും നടത്താൻ പാടില്ല എന്നും നിർദ്ദേശത്തിൽ പറയുന്നു.

നിങ്ങളുടെ ടൗണിൽ EK ന്യൂസ് ഗ്രൂപ്പ് തുടങ്ങി .മികച്ച വരുമാനം നേടാം. താൽപ്പര്യമുള്ളവർ ബന്ധപെടുക  : വാട്ട്സ്ആപ്പ് 📲 ( Mob: 7907582997 )