Breaking | മെയ്, ജൂണ്‍ മാസങ്ങളില്‍ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍ ; പ്രയോജനം ലഭിക്കുക 80 കോടി ജനങ്ങള്‍ക്ക്
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുക. മെയ്, ജബണ്‍ മാസങ്ങളിലായി അഞ്ച് കിലോ ഭക്ഷ്യധാനം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും. ഏകദേശം 80 കോടി ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കഴിഞ്ഞ വര്‍ഷവും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം സൗജന്യ ഭക്ഷ്യ ധാന്യം വിതരണം ചെയ്തിരുന്നു. രാജ്യത്തെ പാവപ്പെട്ടവരോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമര്‍പ്പണത്തിന് തെളിവാണ് തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യം കോവിഡ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുമ്ബോള്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പോഷകാഹാരം ലഭ്യമാക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു. സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനായി 26,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവിടുക.
നിങ്ങളുടെ ടൗണിൽ EK ന്യൂസ് ഗ്രൂപ്പ് തുടങ്ങി .മികച്ച വരുമാനം നേടാം. താൽപ്പര്യമുള്ളവർ ബന്ധപെടുക : വാട്ട്സ്ആപ്പ് 📲 ( Mob: 7907582997 )