
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വരുന്ന കടുത്ത നിയന്ത്രണങ്ങൾ അറിയാം
April 26, 2021 0 By Editorകോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വിവാഹചടങ്ങിൽ 50പേർമാത്രം. വിവാഹം, ഗൃഹപ്രവേശനം എന്നിവയ്ക്ക് മുൻകൂറായി കോവിഡ് ജാഗ്രതാ പോർട്ടലില്‍ റജിസ്റ്റർ ചെയ്യണം. മരണാനന്തരചടങ്ങിൽ പരമാവധി 20പേർ. റമദാൻ ചടങ്ങുമായി ബന്ധപ്പെട്ട് പള്ളികളിൽ 50പേർ മാത്രം. ചെറിയപള്ളികളാണെങ്കിൽ എണ്ണം ചുരുക്കണം. കലക്ടർമാർ മതനേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കണം.
നമസ്കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടുപോകണം. ദേഹശുദ്ധിവരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയത്തിൽ ഭക്ഷണവും തീർഥവും നൽകുന്നത് തൽക്കാലം ഒഴിവാക്കണം. സിനിമാ തിയറ്റർ, ഷോപ്പിങ് മാൾ, ജിം, ക്ലബ്ബ്, സ്പോർട് കോംപ്ലക്സ്, നീന്തൽകുളം, വിനോദപാർക്ക്, ബാറുകൾ, വിദേശ മദ്യശാലകൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം വേണ്ടെന്നു വയ്ക്കും.
മെയ് രണ്ടിന് ആഹ്ളാദ പ്രകടനം ഒഴിവാക്കണം എന്ന നിർദേശമാണ് യോഗത്തിൽ ഉയർന്നത്. പൊതുജനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ കേന്ദ്രത്തിൽ പോകരുത്. ഉദ്യോഗസ്ഥർ, കൗണ്ടിങ് ഏജൻറുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്കും മാത്രമേ പ്രവേശനം ഉണ്ടാകൂ. രണ്ടുതവണ കോവിഡ് വാക്സിൻ എടുത്തവർക്കും ആർടിപിസിആർ എടുത്തവർക്കും മാത്രമേ പ്രവേശനമുള്ളൂ. ഉദ്യോഗസ്ഥർക്കും ഇത് ബാധകം. വാരാന്ത്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. അത്യാവശ്യ സർവീസ് മാത്രമേ അന്നുണ്ടാകൂ. സർക്കാർ അർധസർക്കാര്‍ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. എല്ലാ യോഗങ്ങളും ഓൺലൈനിൽ മാത്രമേ നടത്താവൂ.
സർക്കാർ ഓഫിസിൽ 50% ജീവനക്കാർ. അടിയന്തര സർവീസുകൾ എല്ലാദിവസവും പ്രവർത്തിക്കണം. സ്വകാര്യ ഓഫിസുകൾ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം. ആൾകൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. റേഷൻ കടകളുടെ പ്രവർത്തന സമയം ചുരുക്കുന്നത് പരിശോധിക്കും. അതിഥി തൊഴിലാളികൾക്കായി എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറക്കും. കടകളുടെയും റസ്റ്റോറൻറുകളുടേയും പ്രവർത്തന സമയം 7.30 വരെ മാത്രം. 9 മണിവരെ ഭക്ഷണം പാഴ്സലായി നൽകാം. കടകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആളുകളുമായുളള സമ്പര്‍ക്കം പരമാവധി കുറക്കണം. ഹോം ഡെലിവറി നടത്താന്‍ സ്ഥാപനങ്ങള്‍ തയ്യാറാകണം.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല