
മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു; വാഹനങ്ങളടക്കം കത്തിനശിച്ചു
April 27, 2021കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി പിപി ജാബിറിന്റെ വീടിന് തീയിട്ടു.ജാബിറിന്റെ മുക്കില്‍ പീടിക, വള്ളുകണ്ടിയിലെ വീടിനാണ് തീയിട്ടത്. ഷെഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങളടക്കം കത്തിനശിച്ചു. അര്‍ദ്ധ രാത്രി ഒന്നര മണിക്കാണ് സംഭവം.
കാര്‍, രണ്ട് ടൂ വീലറുകള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. ചൊക്ലി പൊലീസും, ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്. സംഭവത്തിനു പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സി പി ഐ എം ആരോപിച്ചു.മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതിയാണ് ജാബിര്‍.ഇയാളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതില്‍ ലീഗ് നേരത്തെ പ്രതിഷേധിച്ചിരുന്നു. സി പി എം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗമാണ് ജാബിര്‍.