ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന് അനുമതി; വെള്ളത്തില്‍ അലിയിച്ചു കഴിക്കാം” രോഗികൾ വേഗത്തിൽ രോഗമുക്തരാകാനും മെഡിക്കൽ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും  മരുന്ന് സഹായിക്കുമെന്ന് കണ്ടെത്തൽ !

ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന് അനുമതി; വെള്ളത്തില്‍ അലിയിച്ചു കഴിക്കാം” രോഗികൾ വേഗത്തിൽ രോഗമുക്തരാകാനും മെഡിക്കൽ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും മരുന്ന് സഹായിക്കുമെന്ന് കണ്ടെത്തൽ !

May 8, 2021 0 By Editor

The oral drug has been developed by Institute of Nuclear Medicine and Allied Sciences, a lab of DRDO, in collaboration with Dr Reddy’s Laboratories, Hyderabad. Phase III clinical trial results have shown that this molecule helps in faster recovery of hospitalised patients and reduces supplemental oxygen dependence.

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച കോവിഡ് മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി. കോവിഡ് രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ അനുകൂല ഫലം ലഭിച്ചതിന് പിന്നാലെയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. വെള്ളത്തില്‍ അലിയിച്ചു വായില്‍ കൂടി കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്.

ഡ്രഗ് 2-ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് ഡിആർഡിഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ റെഡ്ഡീസ് ലബോറട്ടറിയും സംയുക്തമായാണ് വികസിപ്പിച്ചത്. കോവിഡ് രോഗികൾ വേഗത്തിൽ രോഗമുക്തരാകാനും മെഡിക്കൽ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഡിആർഡിഒ വികസിപ്പിച്ച മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കൽ പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. മരുന്ന് നൽകിയ വലിയൊരു ശതമാനം കോവിഡ് രോഗികളും ആർടിപിസിആർ പരിശോധനയിൽ കോവിഡ് നെഗറ്റീവായതായി കണ്ടെത്തുകയും ചെയ്തിരുന്നു. രാജ്യത്തുടനീളമുള്ള ആറ് ആശുപത്രികളിലാണ് മൂന്നാംവട്ട പരീക്ഷണം നടന്നത്. 65 വയസു കഴിഞ്ഞവർക്കും മരുന്ന് ഏറെ ഫലപ്രദമാണെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.