കോവിഡ്19 ഒരു ജൈവയുദ്ധം ; ദുരന്തത്തിനു പിന്നിൽ ചൈനയെന്ന് ബ്രസീൽ പ്രസിഡന്റ് !
President Jair Bolsonaro said Wednesday the novel coronavirus may have been made in a laboratory to wage "biological warfare," in the latest comments likely to strain Brazil's relations with China.
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ–19 ദുരന്തത്തിന് കാരണം ചൈനയാണെന്ന് നേരിട്ട് പറയാതെ പറഞ്ഞ് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ. ഇതൊരു ജൈവ യുദ്ധമാണ്, ലാബിൽ സൃഷ്ടിച്ചെടുത്ത വൈറസാണ് ലോകത്തെ ദുരന്തത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ജൈവ യുദ്ധത്തിന്റെ ഭാഗമായാണ് കോവിഡ് -19 സൃഷ്ടിച്ചതെന്ന് ബ്രസീൽ പ്രസിഡന്റ് കൂടി പറഞ്ഞതോടെ ചൈനയ്ക്കെതിരെ മറ്റൊരു രാജ്യാന്തര നീക്കം കൂടി തുടങ്ങി.
"It's a new virus. Nobody knows whether it was born in a laboratory or because a human ate some animal they shouldn't have," said the far-right leader.
"But the military knows all about chemical, biological and radiological warfare. Could we be fighting a new war? I wonder. Which country's GDP has grown the most?"
ബോൾസോനാരോയുടെ ആരോപണം ചൈന–ബ്രസീൽ ബന്ധത്തെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. കോവിഡ് കാലത്ത് ഏത് രാജ്യത്തിന്റെ ജിഡിപിയാണ് ഏറ്റവും കൂടുതൽ വളർന്നത്? എന്നും ബോൾസോനാരോ ചോദിച്ചു. കഴിഞ്ഞ വർഷം വളർച്ച കൈവരിച്ച ഏക ജി -20 സമ്പദ്‌വ്യവസ്ഥയായ ചൈനയെ ആണ് അദ്ദേഹം സൂചിപ്പിച്ചതെന്ന് വ്യക്തമാണ്. കഴിഞ്ഞ വർഷത്തെ ചൈനയുടെ ജിഡിപി 2.3 ശതമാനം വർധിച്ചുവെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. ചൈന ബ്രസീലിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായതിനാൽ പ്രസിഡന്റിന്റെ പ്രതികരണങ്ങൾ ചില നിരീക്ഷകരെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. നേരത്തെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കോവിഡിന് പിന്നിൽ ചൈനയാണെന്ന് ആരോപിച്ചിരുന്നു.