ലോക്ഡൗണ്‍ ലംഘനം: രഹസ്യമായി പള്ളിയിൽ നമസ്‌കാരം നടത്തിയ 7 പേരെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു

പരപ്പനങ്ങാടി: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിടണം എന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലിരിക്കെ കുരിക്കല്‍ റോഡ് ജുമാ അത്ത് പള്ളിയില്‍ രഹസ്യമായി സുബഹി നമസ്‌കാരം നടത്തിയ 7…

പരപ്പനങ്ങാടി: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിടണം എന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലിരിക്കെ കുരിക്കല്‍ റോഡ് ജുമാ അത്ത് പള്ളിയില്‍ രഹസ്യമായി സുബഹി നമസ്‌കാരം നടത്തിയ 7 പേരെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. ചിറമംഗലം സ്വദേശികളായ ഉബൈദ്, ഹമീദ്, അഫ്‌സല്‍, വാഹിദ്, കുന്നത്ത് പറമ്ബ് സ്വദേശിയായ കബീര്‍, നെടുവ സ്വദേശിയായ മഹറൂഫ്, തയ്യിലക്കടവ് സ്വദേശിയായ ഷെഫീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ക്കെതിരെ കേരള എപിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ അനുസരിക്കേണ്ടതും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story