മലപ്പുറം തിരൂരിൽ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് വടിവാളുകളുമായി യുവാക്കളുടെ സെല്‍ഫി
മലപ്പുറം : ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നില നില്‍ക്കുന്ന മലപ്പുറത്ത് മാസ്‌ക് പോലും ധരിക്കാതെ വടിവാളുകളുമായി യുവാക്കളുടെ സെല്‍ഫി. വാക്കാട് കടപ്പുറത്താണ് കോവിഡ് നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് ഒരു…
മലപ്പുറം : ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നില നില്‍ക്കുന്ന മലപ്പുറത്ത് മാസ്‌ക് പോലും ധരിക്കാതെ വടിവാളുകളുമായി യുവാക്കളുടെ സെല്‍ഫി. വാക്കാട് കടപ്പുറത്താണ് കോവിഡ് നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് ഒരു…
മലപ്പുറം : ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നില നില്‍ക്കുന്ന മലപ്പുറത്ത് മാസ്‌ക് പോലും ധരിക്കാതെ വടിവാളുകളുമായി യുവാക്കളുടെ സെല്‍ഫി. വാക്കാട് കടപ്പുറത്താണ് കോവിഡ് നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് ഒരു സംഘം യുവാക്കള്‍ വടിവാളുകളുമായി എത്തിയത്.
തിരൂര്‍, താനൂര്‍ സ്വദേശികളായ യുവാക്കളാണ് കടപ്പുറത്ത് എത്തിയത്. ചേക്കാമിന്റെ പുരക്കല്‍ ഷര്‍ഫാസ്, എനീന്റെ പുരക്കല്‍ ഷാഹിദ് അഫ്രീദി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെന്നാണ് വിവരം. കടപ്പുറത്ത് എത്തിയ ഇവര്‍ ഊരിപ്പിടിച്ച വടിവാളുമായി നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവാദമായതോടെ ഇവര്‍ ഫോട്ടോ നീക്കം ചെയ്തു. ഇവരുടെ സംഘത്തില്‍പ്പെട്ട താനൂര്‍ സ്വദേശിയായ ഷാഹിദ് ദിവസവും കടപ്പുറത്ത് എത്താറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിന് മുന്‍പും ഇക്കൂട്ടര്‍ സമാനരീതിയില്‍ ആയുധ പ്രദര്‍ശനം നടത്തിയിട്ടുണ്ടെന്നും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് സംഘമെത്തിയതെന്നാണ് സംശയിക്കുന്നതെന്നും നാട്ടുകാര്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.