എയര്‍ ഇന്ത്യയില്‍ സൈബര്‍ ആക്രമണം; യാത്രക്കാരുടെ ക്രഡിറ്റ് കാർഡ്, പാസ്പോർട്ട് നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നു
എയർ ഇന്ത്യ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി. യാത്രക്കാരുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്. 45 ലക്ഷം ഡാറ്റ സെറ്റ്…
എയർ ഇന്ത്യ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി. യാത്രക്കാരുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്. 45 ലക്ഷം ഡാറ്റ സെറ്റ്…
എയർ ഇന്ത്യ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി. യാത്രക്കാരുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്. 45 ലക്ഷം ഡാറ്റ സെറ്റ് ഹാക്കർമാർ ചോർത്തിയെന്നാണ് പ്രാഥമിക വിവരം. 2011 ഓഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെയുള്ള വിവരങ്ങളാണ് ചോർന്നത്. പേര്, ജനന തീയതി, കോണ്ടാക്റ്റ് വിവരം, ക്രഡിറ്റ് കാർഡ്, പാസ്പോർട്ട് നമ്പർ അടക്കമുള്ള വിവരങ്ങളാണ് ചോർന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ഡാറ്റ ചോർച്ച നടന്നുവെന്ന വിവരം എയർ ഇന്ത്യ യാത്രക്കാരെ ഇ-മെയിൽ വഴി അറിയിക്കുകയായിരുന്നു. എയർ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സീത എന്ന കമ്പനിയാണ് സൈബർ ആക്രമണത്തിന് ഇരയായത്.സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് എയർ ഇന്ത്യ അറിയിക്കുന്നത്. എയർ ഇന്ത്യക്ക് പുറമേ ഇതേ കമ്പനിയെ ആശ്രയിക്കുന്ന മറ്റ് വിമാന സർവീസുകളും ഇരയായതായി റിപ്പോർട്ടുകളുണ്ട്.