ക്രൂരത; പൂച്ചക്കുഞ്ഞുങ്ങളെ കാറിൽ നിന്ന് ​ ​റോഡിലേക്ക്​ വലിച്ചെറിഞ്ഞു കൊന്നു

ക്രൂരത; പൂച്ചക്കുഞ്ഞുങ്ങളെ കാറിൽ നിന്ന് ​ ​റോഡിലേക്ക്​ വലിച്ചെറിഞ്ഞു കൊന്നു

May 23, 2021 0 By Editor

കോഴിക്കോട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ല്‍​നി​ന്ന് പൂ​ച്ച​ക്കു​ഞ്ഞു​ങ്ങ​ളെ റോ​ഡി​ലേ​ക്കെ​റി​ഞ്ഞ് ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത. കാ​റിെന്‍റ ബോ​ഡി​യി​ല്‍ ത​ട്ടി റോ​ഡി​ല്‍ വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് പി​ട​ഞ്ഞ പൂ​ച്ച​ക​ളെ ആ​ര്‍.​ആ​ര്‍.​ടി വ​ള​ന്‍​റി​യ​ര്‍ ജി​ല്ല മൃ​ഗാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ കോ​ഴി​ക്കോ​ട്- ബാ​ലു​ശ്ശേ​രി റോ​ഡി​ല്‍ ക​ക്കോ​ടി​മു​ക്കി​നും കു​മാ​ര​സ്വാ​മി​ക്കും ഇ​ട​യി​ലാ​ണ് ക്രൂ​ര സം​ഭ​വം. ബാ​ലു​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സി​ല്‍​വ​ര്‍ നി​റ​മു​ള്ള കാ​റി​ല്‍​നി​ന്നാ​ണ് ചി​ല്ല് താ​ഴ്ത്തി പൂ​ച്ച​ക്കു​ഞ്ഞു​ങ്ങ​ളെ റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തെ​ന്ന് ദൃ​ക്​​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

കാ​ര്‍ പെ​ട്ടെ​ന്ന് ഓ​ടി​ച്ചു​പോ​വു​ക​യും ചെ​യ്തു. റോ​ഡി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പൂ​ച്ച​ക​ളെ സൈ​ഡി​ലേ​ക്ക് മാ​റ്റി വെ​ള്ളം ന​ല്‍​കി. ആ​ര്‍.​ആ​ര്‍.​ടി വ​ള​ന്‍​റി​യ​ര്‍ പി. ​ഷ​നോ​ജ് ലാ​ലി​നെ വി​വ​രം അ​റി​യി​ച്ചു. അ​ദ്ദേ​ഹ​മെ​ത്തി പി​ട​യു​ന്ന പൂ​ച്ച​ക​ളെ കൊ​ട്ട​യി​ലാ​ക്കി ഉ​ട​ന്‍ ജി​ല്ല മൃ​ഗാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ടും ച​ത്ത​താ​യി ഡോ​ക്ട​ര്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്ത് പൊ​ലീ​സിെന്‍റ കാ​മ​റ​യി​ല്‍ പൂ​ച്ച​യെ വ​ലി​ച്ചെ​റി​യു​ന്ന ദൃ​ശ്യ​ത്തി​ന് ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്സ്മെന്‍റ് വി​ഭാ​ഗ​ത്തെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ദൃ​ശ്യം ല​ഭ്യ​മാ​യി​ല്ല. ച​ത്ത പൂ​ച്ച​ക്കു​ഞ്ഞു​ങ്ങ​ളെ പി​ന്നീ​ട് ഷ​നോ​ജ് ത​ന്നെ കു​ഴി​ച്ചി​ട്ടു. നേ​ര​ത്തെ ക​ക്കോ​ടി ഭാ​ഗ​ത്തും സ​മാ​ന​സം​ഭ​വം ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.