ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ കോവിഡ് 19 സ്ഥിതിഗതികളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ്…

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ കോവിഡ് 19 സ്ഥിതിഗതികളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അണ്‍ലോക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ചും പരാമര്‍ശിച്ചേക്കും.അതേസമയം, ഇന്ത്യയില്‍ 1,00,636 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 61 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കോവിഡ് കേസുകളാണ് ഇത്. ഇതോടെ, രാജ്യത്തെ ആകെ കോവിഡ് അണുബാധിതരുടെ എണ്ണം 2,89,09,975 ആയി. അതേസമയം, സജീവ കേസുകളുടെ എണ്ണം 14,01,609 ആയി കുറഞ്ഞു.