വാക്സിന്‍ നയത്തില്‍ സുപ്രധാന മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍; 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി  വാക്സീന്‍ നൽകും”  സൗജന്യ വാക്സിന്‍ വിതരണം 21 മുതല്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി

വാക്സിന്‍ നയത്തില്‍ സുപ്രധാന മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍; 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സീന്‍ നൽകും” സൗജന്യ വാക്സിന്‍ വിതരണം 21 മുതല്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി

June 7, 2021 0 By Editor

ന്യൂഡൽഹി: 100 വർഷത്തിനിടയിൽ ഏറ്റവും വലിയ മഹാമാരിയാണ് ഉണ്ടായതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തെ കോവിഡ് വാക്‌സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി. ഇനി മുതല്‍ 18 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സൗജന്യ വാക്‌സിന്റെ വിതരണം ജൂണ്‍ 21 മുതല്‍ ആരംഭിക്കുമെന്നുംപ്രധാനമന്ത്രി വ്യക്തമാക്കി.

ഇത്തരത്തിലൊരു മഹാമാരി ആധുനിക ലോകം ഇതിനു മുൻപ് കണ്ടിട്ടുമില്ല, അനുഭവിച്ചിട്ടുമില്ല. കൊറോണ പോലെ അദൃശ്യനായ ഒരു ശത്രുവിനെ നേരിടാൻ ഏറ്റവും വലിയ ആയുധം കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയെന്നതാണ്. ആറടി അകലം പാലിക്കുക, മാസ്ക് ഉറപ്പായും ധരിക്കുക. വാക്സീൻ എടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിർമിച്ച രണ്ടു വാക്സീനുകളാണുള്ളത്. ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളേക്കാള്‍ ഒട്ടും പിന്നിലല്ല ഇന്ത്യ. രാജ്യത്തെ വിദഗ്ധർ എത്രയും പെട്ടെന്ന് വാക്സീൻ തയാറാക്കുമെന്നതിൽ വിശ്വാസമുണ്ട്. അതിനാലാണ് അവർക്കാവശ്യമായ സൗകര്യങ്ങളെല്ലാം തയാറാക്കി നൽകിയത്. നിലവില്‍ ഏഴ് കമ്ബനികള്‍ വാക്‌സീനുകള്‍ നിര്‍മ്മിക്കുന്നുണ്ട്. നേസല്‍ വാക്‌സീന്‍ – മൂക്കിലൂടെ നല്‍കുന്ന വാക്‌സീനും വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെ ആവശ്യം മറ്റെങ്ങുമില്ലാത്ത വിധം വര്‍ധിച്ചു. ഓക്സിജന്‍ എത്തിക്കാന്‍ അടിയന്തര നടപടികളാണ് സ്വീകരിച്ചത്. രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ഉത്പാദനം പത്തിരിട്ടായാക്കി വര്‍ധിപ്പിച്ചു.23 കോടി വാക്സിന്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.