മലപ്പുറം ജില്ലക്ക് ഇന്ന് 52 വയസ്സ്; ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി സംഘടനകൾ

മലപ്പുറം ജില്ലക്ക് ഇന്ന് 52 വയസ്സ്; ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി സംഘടനകൾ

June 16, 2021 0 By Editor

മലപ്പുറം ജില്ല രൂപീകരിച്ചിട്ട് ഇന്നേക്ക് അമ്പത്തിരണ്ട് വർഷം .മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യവുമായിയാണ് ചില സംഘടനകൾ ഇപ്പോൾ രംഗത്തുള്ളത്.മലപ്പുറം ജില്ലയുടെ വികസനത്തിനും ഭരണപരമായ സൗകര്യത്തിനും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ല രണ്ടായി വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം.  വിദ്യാർത്ഥികൾക്കാനുപാതികമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജില്ലയിലെ കുറവും ഈ അധ്യയന വർഷത്തിലും വിദ്യർത്ഥികൾക്ക് തിരിച്ചടിയായെന്നും, വികസനകാര്യങ്ങളിൽ അസന്തുലിതാവസ്ഥയാണെന്നുമാണ് ഇവർ പറയുന്നത്. പുതിയ ജില്ല രൂപീകരിച്ചാൽ, ഏതാണ്ട് 22 ലക്ഷത്തിന് മുകളിൽ ജനങ്ങൾ രണ്ട് ജില്ലയിലുമുണ്ടാകും. ഈ ജനസംഖ്യാ കണക്ക് തന്നെ സംസ്ഥാനത്തെ മറ്റു പല ജില്ലകളേക്കാൾ കൂടുതലാണ്. എല്ലാ ജനങ്ങളും വികസന ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ ജില്ലാ വിഭജനം അനിവാര്യമാണെന്ന വാദമാണ് ഉയരുന്നത്. ജില്ല വിഭജിക്കുമ്പോൾ രാഷ്ടിയപാർട്ടികൾക്ക് നേട്ടമുണ്ടാക്കാനാണ് ഇത്തരത്തിൽ ഉള്ള ഒരു നീക്കം എന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്