കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

June 21, 2021 0 By Editor

കോഴിക്കോട്: വാഹനാപകടത്തിൽ കോഴിക്കോട് രാമനാട്ടുകരയിൽ അഞ്ചുപേർ മരിച്ചു. രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം നടന്നത്. കാറും ലോറിയും തമ്മിൽ പുളിയഞ്ചോട് എന്ന സ്ഥലത്താണ് കൂട്ടിമുട്ടിയത്. ഇന്നു പുലർച്ചെ 4.45നാണ് അപകടം നടന്നത്. അപകടത്തിൽ പാലക്കാട് സ്വദേശികളായ സാഹിർ, ഷാഹിർ, നാസർ, സുബൈർ, അസൈനാർ എന്നിവരാണ് മരിച്ചത്. എല്ലാവരും കാറിലെ യാത്രക്കാരായിരുന്നു. അപകടത്തിൽ കാറ് പൂർണ്ണമായും തകർന്ന നിലയിലാണ്. പോലീസും നാട്ടുകാരും കാറ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ വെളിയിലെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ആരേയും രക്ഷപെടുത്താനായില്ല എന്നാണ് പോലീസ് അറിച്ചത്. അപകട സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു.