ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിച്ചു; യുവതിയുടെ ആമാശയവും കുടലും കത്തികരിഞ്ഞു; യുവതി ഗുരുതരാവസ്ഥയില്‍
യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. ആന്തരികാവയങ്ങള്‍ കത്തിക്കരിഞ്ഞ യുവതി അത്യാസന്ന നിലയില്‍ ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ രാംഗര്‍ഹ് ഗ്രാമത്തിലെ…
യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. ആന്തരികാവയങ്ങള്‍ കത്തിക്കരിഞ്ഞ യുവതി അത്യാസന്ന നിലയില്‍ ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ രാംഗര്‍ഹ് ഗ്രാമത്തിലെ…
യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. ആന്തരികാവയങ്ങള്‍ കത്തിക്കരിഞ്ഞ യുവതി അത്യാസന്ന നിലയില്‍ ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ രാംഗര്‍ഹ് ഗ്രാമത്തിലെ ദാബ്ര പ്രദേശത്ത് ജൂണ്‍ 28നാണ് സംഭവം നടന്നത്. ദില്ലി വനിതാ കമ്മീന്‍ അധ്യക്ഷ സ്വാതി മാലിവല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
യുവതിയെ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസിയാണ് യുവതിയെ ഗ്വാളിയോറിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ നില വഷളായതോടെ ജൂലൈ 18 നാണ് ചികിത്സക്കായി ദില്ലിയിലെത്തിച്ചത്.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. യുവതി ഇക്കാര്യം അറിഞ്ഞതോടെ ഭർത്താവ് ക്രൂരമായി മർദിച്ചു. പിന്നീട് ആസിഡ് കുടിപ്പിക്കുകയുമായിരുന്നു. യുവതിയുടെ ആന്തരാവയവങ്ങൾ നശിച്ചതായി ഡോക്ടർമാർ പറഞ്ഞതായി വനിത കമീഷൻ അയച്ച കത്തിൽ വ്യക്തമാക്കുന്നു. യുവതിയുടെ ആമാശയം, കുടല്‍ എന്നിവ പൂര്‍ണ്ണമായും പൊള്ളലേറ്റ നിലയിലാണ്. ഒന്നും കുടിക്കാനോ ഭക്ഷിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.