
വരാനിരിക്കുന്നത് ഉത്സവകാലം; ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി
July 25, 2021ഉത്സവസീസൺ അടുത്ത പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പശ്ചാത്തലത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി. മൻ കി ബാത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. കൊറോണ ഇവിടെ നിന്നും പോയിട്ടില്ല എൻനത് ഓർക്കണമെന്നും ഉത്സവസീസണിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വാക്‌സിൻ എടുക്കുന്നതിൽ മടി കാണീക്കരുത്. ഭയം മാറ്റിവെയ്‌ക്കണം, വാക്‌സിൻ എടുക്കുന്നവരിൽ ചിലർക്ക് പനി വരുന്നുണ്ട്. എന്നാൽ അത് ഏതാനും മണിക്കൂറുകളുടെ മാത്രം കാര്യമാണ്. ഇക്കാരണം കൊണ്ട് വാക്‌സിൻ സ്വീകരിക്കുന്നില്ല എന്ന് തീരുമാനിക്കുന്നത് നിങ്ങളെ മാത്രമല്ല കുടുംബത്തെയും കൂടി അപകടത്തിലാക്കുന്നതാണെന്നതും പ്രധാനമന്ത്രി ഓർമിപ്പിച്ചു.