ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനത്തില്‍ അഞ്ചുമരണം; 40ഓളം പേരെ കാണാതായി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തില്‍ അഞ്ചു മരണം. 40ഓളം പേരെ കാണാതായതായി റിപ്പോർട്ടുകൾ, ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലെ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയോടെയാണ് അപകടം.ശക്തമായ മലവെള്ളപ്പാച്ചിലാണ്…

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തില്‍ അഞ്ചു മരണം. 40ഓളം പേരെ കാണാതായതായി റിപ്പോർട്ടുകൾ, ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലെ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയോടെയാണ് അപകടം.ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായിട്ടുള്ളതെന്നും ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എട്ടു വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഹോൻസാർ ഗ്രാമത്തിലാണ് വീടുകൾ തകർന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ്.ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനത്തിന് ശേഷം ഹിമാലയൻ മേഖലയിലെ മൂന്നാമത്തെ മേഘവിസ്‌ഫോടനമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം ആദ്യം ജമ്മുകശ്മീരിലെ പലയിടത്തും ശക്തമായ മഴ കനത്ത മണ്ണിടിച്ചിലുണ്ടാക്കിയിരുന്നു.