ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനത്തിൽ മരണം ഏഴായി; റോഡ് ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനത്തിൽ മരണം ഏഴായി. മുപ്പതോളം പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി.…

ശ്രീനഗർ: ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനത്തിൽ മരണം ഏഴായി. മുപ്പതോളം പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ഗവർണർ മനോജ് സിൻഹയുമായും പോലീസ് മേധാവി ദിൽബാഹ് സിൻഹയുമായും അദ്ദേഹം സംസാരിച്ചു. ഗ്രാമത്തിലേക്ക് എത്താൻ റോഡ് ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കിഷ്ത്വാർ ജില്ലാ മജിസ്‌ട്രേറ്റ് അശോക് കുമാർ ശർമ്മ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി പോലീസിന്റേയും കരസേനയുടേയും യൂണിറ്റുകൾ പ്രദേശത്ത് എത്തിയിട്ടുണ്ട്.

നിങ്ങളുടെ പ്രദേശത്ത് ഈവനിംഗ് കേരള ന്യൂസ് ഗ്രൂപ്പ് അഡ്മിൻ ആകാൻ താൽപ്പര്യമുള്ളവർ ക്ലിക്ക് ചെയ്യുക

മലവെള്ളപ്പാച്ചിലിൽ പരിക്കേറ്റവരെ ആകാശമാർഗ്ഗം ആശുപത്രിയിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേന അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവസങ്ങളായി ജമ്മുവിൽ കനത്ത മഴയാണ്. ഈ മാസം അവസാനം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആരുടെയും ജീവൻ നഷ്ടപ്പെടരുത്, രക്ഷാപ്രവർത്തകർക്ക് അമിത്ഷായുടെ നിർദ്ദേശം

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story