ബാലികയുടെ മൃതദേഹം സമ്മതമില്ലാതെ സംസ്‌കരിച്ചതായി ആരോപണം; ഒന്‍പതുവയസുള്ള കുട്ടി ബലാത്സംഗത്തിനിരയായെന്ന് അമ്മ
ന്യൂഡല്‍ഹി: നംഗലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഒന്‍പത് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതമില്ലാതെ സംസ്‌കരിച്ചെന്ന് ആരോപണം. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്നും അമ്മ പറഞ്ഞു. സംസ്‌കാരം നടത്തിയ…

ന്യൂഡല്‍ഹി: നംഗലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഒന്‍പത് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതമില്ലാതെ സംസ്‌കരിച്ചെന്ന് ആരോപണം. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്നും അമ്മ പറഞ്ഞു.
സംസ്‌കാരം നടത്തിയ ശ്‌മാശനത്തിലെ പുരോഹിതന്‍ അടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചു. കുട്ടിക്ക് നീതി ലഭിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് പത്ത് വയസില്‍ താഴെയുള്ള പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് പ്രധാനമായും ഇത്തരക്കാര്‍ ഇരയാക്കുന്നത് എന്നതും വസ്‌തുതയാണ്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം വാര്‍ത്തകളില്‍ ഏറെയും വരുന്നത് എന്നതും ശ്രദ്ധേയമാണ്. നമ്മുടെ നാട്ടിലും ഇത്തരം വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല.