ഏഴുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും; പ്രതികൾ അറസ്റ്റിൽ

ചെന്നൈയിലെ മടിപ്പാക്കത്ത് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ജോലിത്തിരക്കിനിടെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസില്‍ ശ്രദ്ധിക്കാന്‍ പറ്റാതായതോടെ പെണ്‍കുട്ടിയേയും സഹോദരനേയും…

ചെന്നൈയിലെ മടിപ്പാക്കത്ത് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ജോലിത്തിരക്കിനിടെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസില്‍ ശ്രദ്ധിക്കാന്‍ പറ്റാതായതോടെ പെണ്‍കുട്ടിയേയും സഹോദരനേയും മുത്തച്ഛന്‍, മുത്തച്ഛന്റെ വീട്ടിലേക്ക് കൂട്ടി പോവുകയായിരുന്നു.

ഓഗസ്റ്റ് രണ്ടിന് രാത്രിയില്‍, ഒപ്പം കിടന്ന പെണ്‍കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പരിഭ്രാന്തരായ കുട്ടി അമ്മാവന്റെ മുറിയിലേക്ക് പോയെങ്കിലും രക്ഷിക്കാനെന്ന വ്യാജേന അമ്മാവനും പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി. ഒടുവില്‍ സഹായത്തിനായി പെണ്‍കുട്ടി സഹോദരന്റെ മുറിയില്‍ എത്തിയെങ്കിലും പതിനാറ് വയസ്സുള്ള സഹോദരനും കുട്ടിയെ പീഡിപ്പിച്ചു.

തൊട്ടടുത്ത ദിവസം മക്കളെ കാണാന്‍ വീട്ടിലെത്തിയ മാതാവ് കുട്ടിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറോടാണ് പെണ്‍കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിനിരായയതായി സ്ഥിരീകരിച്ചു.കുട്ടിയുടെ മാതാവ് മടിപ്പാക്കം വനിതാ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ വകുപ്പ് ചുമത്തി മുത്തച്ഛനേയും അമ്മാവനേയും സഹോദരനേയും അറസ്റ്റ് ചെയ്തത്. മുത്തച്ഛനേയും അമ്മാവനേയും ജയിലിലേക്കും പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ കറക്ഷന്‍ സെന്ററിലേക്കും മാറ്റി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story