താലിബാൻ ക്രൂരതയെ പിന്തുണയ്‌ക്കുന്ന പാകിസ്താന്റെ നടപടികൾക്കെതിരെ പ്രതിഷേധം ആളുന്നു

ബെർലിൻ : അഫ്ഗാനിൽ ആക്രമണം നടത്താൻ താലിബാനെ പിന്തുണയ്‌ക്കുന്ന പാകിസ്താനെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുന്നു. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടൺ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.…

ബെർലിൻ : അഫ്ഗാനിൽ ആക്രമണം നടത്താൻ താലിബാനെ പിന്തുണയ്‌ക്കുന്ന പാകിസ്താനെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുന്നു. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടൺ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഞായറാഴ്ച അഫ്ഗാൻ തലസ്ഥാനമായ കാബൂൾ ഭീകരർ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനെതിരെ പ്രതിഷേധം ശക്തമായത്.

പാകിസ്താന് ഉപരോധം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇക്കാര്യം ആവശ്യപ്പെട്ട് 300 ഓളം പ്രതിഷേധക്കാർ ബെർലിനിലെ ബ്രാൻഡെൻബെർഗ് ഗേറ്റിൽ തടിച്ചുകൂടി. പാകിസ്താന് പുറമേ താലിബാനെതിരെയും ആഗോള തലത്തിൽ വ്യാപക പ്രക്ഷോഭം ഉയരുന്നുണ്ട്. കാനഡ, ഓസ്‌ട്രേലിയ, മഞ്ചെസ്റ്റർ, വിയന്ന എന്നിവിടങ്ങളിൽ വിവിധ സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.

അക്രമം അവസാനിപ്പിച്ച് താലിബാൻ പിൻവാങ്ങണമെന്ന് തെക്കൻ ഓസ്‌ട്രേലിയയിലെ അഫ്ഗാൻ ജനത ആവശ്യപ്പെട്ടു. താലിബാൻ ക്രൂരതയെ പിന്തുണയ്‌ക്കുന്ന പാകിസ്താന്റെ നടപടികളെ അപലപിച്ചു. കോൺഷ്യസ് സിറ്റിസൺ കമ്മിറ്റിയുടെ ബംഗ്ലാദേശിലും പാകിസ്താനെതിരെ പ്രതിഷേധം നടന്നു. വാഷിംഗ്ടണിലെ പാകിസ്താൻ എംബസിയ്‌ക്ക് മുൻപിൽ അഫ്ഗാൻ-അമേരിക്കൻ ജനത പ്രതിഷേധം സംഘടിപ്പിച്ചു. പാകിസ്താൻ പിന്തുണയോടെ നടത്തുന്ന ഭീകരത താലിബാൻ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story