അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭീകരര്‍ ഏറ്റെടുത്തതിനെ പ്രശംസിച്ച്‌ ജാമിയ മിലിയ വിദ്യാര്‍ത്ഥിയും ഡല്‍ഹി കലാപത്തിലെ പ്രതിയുമായ ആസിഫ് ഇക്ബാല്‍ തന്‍ഹ

August 16, 2021 0 By Editor

ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ഇന്ത്യയെ ഒരു ‘ഇസ്ലാമിക്’ രാജ്യമാക്കി മാറ്റാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഡല്‍ഹി സ്പെഷ്യല്‍ പോലീസ് മുന്‍പാകെ ആസിഫ് ഇക്ബാല്‍ തന്‍ഹ വെളിപ്പെടുത്തിയിരുന്നു .

ഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭീകരര്‍ ഏറ്റെടുത്തതിനെ പ്രശംസിച്ച്‌ ജാമിയ മിലിയ വിദ്യാര്‍ത്ഥിയും ഡല്‍ഹി കലാപത്തിലെ പ്രതിയുമായ ആസിഫ് ഇക്ബാല്‍ തന്‍ഹ. ഞായറാഴ്ച സഹ ഇസ്ലാമിസ്റ്റുകളുമായുള്ള ഓണ്‍ലൈന്‍ സംവാദത്തിലായിരുന്നു ആസിഫ് ഇക്ബാല്‍ തന്‍ഹയുടെ പ്രതികരണം.

‘ ഞാന്‍ നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത നല്‍കാം . അഷ്റഫ് ഗാനി രാജിവച്ചു. അള്ളാഹുവിന് നന്ദി! സാവധാനത്തിലും ക്രമേണയും, അത് അഫ്ഗാനിസ്ഥാനെ ഇസ്ലാമിക് എമിറേറ്റിലേക്ക് നയിക്കും. നമ്മള്‍ അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ‘സ്വാതന്ത്ര്യ പ്രസ്ഥാനം’ പിന്തുടരാന്‍ എങ്ങനെ പോരാടണമെന്ന് പഠിക്കേണ്ടതുണ്ട്. ‘ ഇത്തരത്തിലായിരുന്നു ആസിഫ് ഇക്ബാല്‍ തന്‍ഹയുടെ ട്വീറ്റ് .
വീഡിയോയില്‍ എല്ലാ സ്പീക്കറുകളും ഓഫാക്കിയിരുന്നു . ആസിഫ് ഇക്ബാല്‍ തന്‍ഹ മാത്രമാണ് താലിബാനെ പുകഴ്‌ത്തുകയും അല്ലാഹുവിന് നന്ദി പറയുകയും ചെയ്തത്. ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ഇന്ത്യയെ ഒരു ‘ഇസ്ലാമിക്’ രാജ്യമാക്കി മാറ്റാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഡല്‍ഹി സ്പെഷ്യല്‍ പോലീസ് മുന്‍പാകെ ആസിഫ് ഇക്ബാല്‍ തന്‍ഹ വെളിപ്പെടുത്തിയിരുന്നു .

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ ഉണ്ടായ കലാപത്തിന് പിന്നിലെ വലിയ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാമിയ മിലിയ വിദ്യാര്‍ത്ഥിയും 2014 മുതല്‍ സ്റ്റുഡന്റ് ഇസ്ലാമിസ്റ്റ് ഓര്‍ഗനൈസേഷന്‍ അംഗവുമായ ആസിഫ് അറസ്റ്റിലായത് .

കലാപത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളാണ് ആസിഫ് എന്നും തെളിവുകളുണ്ടായിരുന്നു . കൊല്‍ക്കത്ത, കോട്ട, ലക്നൗ, കാണ്‍പൂര്‍, ഉജ്ജെയ്ന്‍, ഇന്‍ഡോര്‍, ജയ്പൂര്‍, പട്‌ന, സബ്സിബാഗ്, അരാരിയ, സമസ്തിപൂര്‍, അഹമ്മദാബാദ് തുടങ്ങി രാജ്യത്ത് പലയിടത്തും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായും ആസിഫ് ഇക്ബാല്‍ അന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു .