Begin typing your search above and press return to search.
സംസ്ഥാനത്ത് സ്വര്‍ണവില കൂടി; പവന് 35,360 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 160 രൂപ കൂടി 35,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4420 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,787.90 ഡോളര്‍ നിലവാരത്തിലാണ്. സമീപകാലയളവില്‍ ആഗോള വിപണിയിലെ വിലയില്‍ കനത്ത ചാഞ്ചാട്ടമാണ് കാണുന്നത്. രാജ്യത്തെ കമോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില നേരിയതോതില്‍ കുറഞ്ഞ് 47,223 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി.
Next Story