രാജ്യം വിട്ട അഫ്​ഗാനിസ്താന്‍ പ്രസിഡന്‍റ്​ അഷ്‌റഫ് ഗനിക്ക് യു.എ.ഇ അഭയം നല്‍കി

അബുദാബി: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും കീഴടക്കും മുമ്ബേ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി യുഎഇയിലെന്ന് സ്ഥിരീകരണം. ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണ നല്‍കി രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി…

അബുദാബി: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും കീഴടക്കും മുമ്ബേ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി യുഎഇയിലെന്ന് സ്ഥിരീകരണം. ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണ നല്‍കി രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഗനി എവിടെയാണെന്ന് ഇതുവരെ സ്ഥിരീകരണമുണ്ടായിരുന്നില്ല. താജികിസ്ഥാനിലേക്ക് പോകാന്‍ ശ്രമിച്ച ഗനിയ്ക്ക് അവിടെ പ്രവേശനാനുമതി ലഭിച്ചില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യുഎസിലേക്ക് പോകാന്‍ ശ്രമിക്കുന്നതായും സൂചനകളുണ്ടായിരുന്നു. നാല് കാറുകളും ഹെലികോപ്ടര്‍ നിറയെ പണവുമായാണ് ഗനി അഫ്ഗാനിസ്ഥാന്‍ വിട്ടതെന്നായിരുന്നു റഷ്യയുടെ ആരോപണം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story