
നാഷണൽ ഡിഫൻസ് അക്കാദമിയുടെ പരീക്ഷയിൽ വനിതകൾക്കും പങ്കെടുക്കാമെന്ന് സുപ്രീംകോടതി
August 18, 2021നാഷണൽ ഡിഫൻസ് അക്കാദമിയുടെ പരീക്ഷയിൽ വനിതകൾക്കും പങ്കെടുക്കാമെന്ന് സുപ്രീംകോടതി. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന പരീക്ഷയിലാണ് വനിതകൾക്കും പങ്കെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇടക്കാല വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇതോടെ രാജ്യത്തിന്‍റെ സായുധസേനകളുടെ ഭാഗമാവാൻ കൂടുതൽ വനിതകൾക്ക് സാധിക്കും. ജസ്റ്റിസുമാരായ എസ്.കെ.കൗൾ, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെതാണ് സുപ്രധാന നിരീക്ഷണം.അതേസമയം, സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരം നൽകണമെന്ന വിവിധ കോടതി വിധികൾ എൻ.ഡി.എ പരീക്ഷയുമായി ബന്ധപ്പെട്ട് ലംഘിച്ചതിലും ജസ്റ്റിസുമാർ അതൃപ്തി രേഖപ്പെടുത്തി.